Sports Malayalam
ബൈജൂസ് അംബാസിഡറായി ലയണല്‍ മെസ്സിയെ നിയമിച്ചു
ബൈജൂസ് അംബാസിഡറായി ലയണല്‍ മെസ്സിയെ നിയമിച്ചു
Published on
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്.
ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
Continue Reading
You may also like...
Related Topics:messi