Sports Malayalam
കേരള ബ്ലാസ്റ്റേഴ്സിന്റെ പേര് മാറ്റണം !! കൂടെ ഉള്ള “കേരള” എടുത്തു മാറ്റി മലയാളികളുടെ മാനം കാക്കണം എന്ന് ആരാധകർ….

തുടർച്ചയായി തോൽവിയിലൂടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളെ നാണം കെടുത്തുകയാണെന്ന ആരോപണവുമായി ആരാധകർ രംഗത്ത്. ഇന്നലെ മുംബൈ സിറ്റിയോട് 6-1 എന്ന മാർജിനിൽ തോൽവി പിണഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല നടന്നു കൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പേര് മാറ്റണമെന്നാണ് ഇപ്പൊ അവരുടെ ആവശ്യം.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ‘കേരളം’ എടുത്ത് മാറ്റണമെന്നാണ് ആരാധകർ പറയുന്നത്. കേരളത്തിന്റെ ടീം എന്ന ലേബലിൽ തങ്ങളെ നാണം കെടുത്തരുത് എന്നാണ് അവരുടെ ആവശ്യം. ആരാധകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അവരുടെ ആവശ്യം ന്യായവുമാണ്, ഇത്രയധികം ടീമിനെ സപ്പോർട്ട് ചെയ്യുന്ന രാധക വൃന്ദം ലോകത്തെവിടെയും കാണാൻ സാധിക്കില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയും, സ്‌പാനിഷ് ലീഗിനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ‘മഞ്ഞപ്പട’ എന്ന പേരിൽ ഒരു ഫാൻ ക്ലബ് വരെ ബ്ലാസ്റ്റേഴ്സിനായി ഉണ്ട്.
ഇത്രയധികം പ്രതീക്ഷയോടെ ടീമിന്റെ വിജയത്തിനായി ദഹിക്കുന്ന ഫാൻസിനെ കളിയാക്കുന്ന രീതിയിലാണ് ടീമിന്റെ ഇപ്പോഴത്തെ പോക്ക്. 12 കളികൾ കഴിഞ്ഞപ്പോൾ ആ കെ ഒരു വിജയം മാത്രമാണ് ടീമിന് നേടാൻ ആയത്. 5 കളികൾ തോറ്റ ടീം 6 കളികൾ സമനിലയിൽ ഒതുങ്ങി. സമനിലയിൽ ഒഴുകിയ പല കളികളും ജയിക്കാവുന്ന കളികൾ ആയിരുന്നു താനും. 9 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ.
Fans against Kerala Blasters