Connect with us

നടന്‍ ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍

Sports Malayalam

നടന്‍ ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍

നടന്‍ ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍

നടന്‍ ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ ബി ഗണേഷ് കുമാര്‍ തന്റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധിഭവനില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ടി. പി മാധവനെ സന്ദര്‍ശിച്ച് കുശലന്വേഷണം നടത്തിയത്.

നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി. പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും ?ഗണേഷ് കുമാര്‍ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കാണാന്‍ വരാമെന്ന ഉറപ്പ് നല്‍കിയാണ് മന്ത്രി ഗാന്ധി ഭവനില്‍ നിന്നും മടങ്ങിയത്.

ഒരു കാലത്ത് ടി.പി മാധവനില്ലാത്ത മലയാള സിനിമകള്‍ തന്നെ കുറവായിരുന്നു. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ടി.പി മാധവന്‍. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്.

ഗാന്ധി ഭവനില്‍ കഴിയുന്ന മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ.

ഗാന്ധിഭവനില്‍ വെച്ച് ടി.പി മാധവനെ കണ്ട നവ്യ വികാരാധീനയായാണ് പ്രതികരിച്ചത്. അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോടെ നവ്യ അന്ന് പറഞ്ഞത്.

Continue Reading
You may also like...

More in Sports Malayalam

Trending