ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ചയോടെയാണു തുടങ്ങിയത്. ആദ്യ മത്സരത്തില്‍ പവര്‍ പ്ലേയില്‍ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ നാണക്കേടാണ് ഉണ്ടായത്.
കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.3 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്കോര്‍ രണ്ടക്കം കടന്നിരുന്നില്ല. അവസാന ഓവറിലാണ് എട്ടാം വിക്കറ്റും നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസായിരുന്നു വിജയ ലക്ഷ്യം.
രോഹിത് ശർമ്മയും കെഎൽ രാഹുലും ആയിരുന്നു ഇന്ത്യൻ ടീമിന്റെ ഓപ്പണർമാരായി ഇറങ്ങിയത്. ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് റണ്‍സൊന്നുമില്ലായിരുന്നു. റബാഡയുടെ പന്തില്‍ ഡി കോക്ക് ക്യാച്ചെടുത്തായിരുന്നു ഇന്ത്യയുടെ ആദ്യ വിക്കറ്റ്. മൂന്നാമത്തെ ഓവറിലായിരുന്നു ആദ്യ വിക്കറ്റ് നഷ്ടമായത്. ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ 9 റൺസായിരുന്നു. മൂന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിന് 11 റൺസായിരുന്നു എടുത്തിരുന്നത്.
ഏഴാം ഓവറിലായിരുന്നു ഇന്ത്യക്ക രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്. 90 ബാളിൽ 3 റൺസെടുത്ത് വിരാട് കോഹ്ലി പുറത്താകുകയായിരുന്നു. ഏഴാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന് 29 റൺസായിരുന്നു.
പതിനഞ്ചാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ട ത്തിൽ 91 റൺസ് നേടുകയായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു.ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹദാണ് വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം...
പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജു സാംസണെ വേറിട്ടു നിര്‍ത്തുന്നതെന്ന് ജോണി ആന്റണി. ജോണി ആന്റണിക്കു സമ്മാനമായി രാജസ്ഥാന് റോയല്‍സ് ടീമിന്റെ ജേഴ്സി...