Sports
സൂപ്പർ താരങ്ങളെ കൊണ്ട് വന്നു വമ്പൻ ടീമുമായി ഫ്രാൻസ്
സൂപ്പർ താരങ്ങളെ കൊണ്ട് വന്നു വമ്പൻ ടീമുമായി ഫ്രാൻസ്
നഷ്ടമായ പല സൂപ്പര്‍ താരങ്ങളും ദേശീയ ടീമിലേക്ക് തിരിച്ചെത്തിചു യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് ടീമിനെ പരിശീലകന്‍ ദിദിയര്‍ ദെഷാം പ്രഖ്യാപിച്ചു. മാര്‍ച്ച് 22-ന് മോള്‍ഡോവയുമായും 25-ന് ഐസ്‌ലന്‍ഡുമായാണ് ഫ്രാന്‍സിന്റെ മത്സരങ്ങള്‍
പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന മത്സരങ്ങള്‍ നഷ്ടമായ പ്രതിരോധതാരം സാമുവല്‍ ഉംറ്റിറ്റി, വിങ്ങര്‍ കിങ്സ്ലി കോമാന്‍, മധ്യനിര താരം പോള്‍ പോഗ്ബ, ആന്റണി മാര്‍ഷ്യല്‍ തുടങ്ങിയവരാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഇതില്‍ മാര്‍ഷ്യലിനും പോഗ്ബയും നെതര്‍ലന്‍ഡിനെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടമാണ് നഷ്ടമായത്. എന്നാല്‍ ഉംറ്റിറ്റിക്ക് ലോകകപ്പിന് ശേഷം നടന്ന പല മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. നിരന്തരം പരിക്ക് വലയ്ക്കുന്ന കോമാനാകട്ടെ 2017 നവംബറിന് ശേഷമാദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.
പരിക്കേറ്റ ഓസ്മന്‍ ഡെംബേലെ, പ്രതിരോധതാരങ്ങളായ ബെഞ്ചമിന്‍ മെന്‍ഡി ലൂക്കാസ് ഹെര്‍ണാണ്ടസ് തുടങ്ങിയവര്‍ ടീമിന് പുറത്തായപ്പോൾ ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മെന്‍, കെയ്ലിന്‍ എംബാപെ, എന്‍ഗോളോ കാന്റെ, റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പാവാര്‍ഡ്,നബീല്‍ ഫെക്കീര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ഇത്തവണ ടീമിൽ കളിക്കാനുണ്ട് .
france going strong football team again