Sports Malayalam
പരിക്ക് ചികിൽസിച്ചു കുളമാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിൽ..
പരിക്ക് ചികിൽസിച്ചു കുളമാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിൽ..
പരിക്ക് ചികിൽസിച്ചു കുളമാക്കിയതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിൽ..
ദേശീയ ക്രിക്കറ്റ് അക്കാദമി ഫിസിയോ തെറാപ്പിസ്റ്റിന്റെ അശ്രദ്ധ കാരണം ഇന്ത്യൻ താരം വൃദ്ധിമാൻ സാഹയുടെ ക്രിക്കറ്റ് ജീവിതം ഭീഷണിയിൽ. വിരലിനേറ്റ പരിക്ക് ചികിൽസിച്ചു കുളമാക്കിയതിനെ തുടർന്ന് ഇപ്പോൾ തോളിൽ ശസ്ത്രക്രിയ അനിവാര്യമായിരിക്കുകയാണ്. അടുത്ത മാസം ഇംഗ്ലണ്ടിലെ ആശുപത്രിയിൽ ചികിത്സക്കായി പോകുന്ന സാഹയ്ക്ക് ഈ വർഷാവസാനം നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിൽ പോലും സ്ഥാനം ലഭിക്കാനിടയില്ല.
“വിരലിലേറ്റ ചെറിയ പരിക്കായിരുന്നു. നാഷണൽ ക്രിക്കററ് അക്കാദമിയിൽ അശ്രദ്ധമായി കൈകാര്യം ചെയ്തത് കാരണം ശസ്ത്രക്രിയയിലൂടെ മാത്രമേ ഇനി പ്രശ്നം പരിഹരിക്കാനാകൂ. ഫിസിയോ ഇക്കാര്യത്തിൽ വലിയ അലംഭാവമാണ് കാണിച്ചത്. രണ്ടു മാസം ബാറ്റ് തൊടാൻ പോലും കഴിയില്ല.” – സീനിയർ ബിസിസിഐ അംഗം പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റത്. തുടർന്ന് ഇന്ത്യൻ ടീമിനൊപ്പമുള്ള മത്സരങ്ങളിൽ നിന്ന് വിട്ടു നിന്ന സാഹ ഉടൻ തന്നെ ടീമിലേക്ക് തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിലായിരുന്നു. എന്നാൽ ഒരു ചെറിയ പരിക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലം ഇനി ടീമിലേക്ക് തിരിച്ചു വരൻ പോലും കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ കാച്ചെടുക്കുമ്പോൾ സാഹയുടെ തോളിൽ പരിക്കേറ്റിരുന്നു. ഈ പരുക്ക് ബേധമാകാതെയാണ് ഐ.പി.എല്ലിൽ കളിച്ചത്. പിന്നീട വേദന തുടരുന്നതിനാൽ ദേശീയ ക്രിക്കറ്റ് അക്കാദമി ഫിസിയോയുടെ കീഴിൽ പ്രത്യേക പരിശീലനത്തിന് അദ്ദേഹം പോകുകയായിരുന്നു. എന്നാൽ ഫിസിയോയുടെ പിടിപ്പുകേട് മൂലം ആ നീക്കം തിരിച്ചടിയാവുകയായിരുന്നു.
Cricket career of Indian player Vridhiman Saha is in danger
