Sports Malayalam
നിങ്ങൾ ധോണിയോട് അത് ചെയ്യരുത് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി , ധോണിയെപ്പോലെ നല്ലൊരു വിക്കറ്റ് കീപ്പറെയും ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് ഇനി കിട്ടുമോ എന്നറിയില്ല…
നിങ്ങൾ ധോണിയോട് അത് ചെയ്യരുത് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി , ധോണിയെപ്പോലെ നല്ലൊരു വിക്കറ്റ് കീപ്പറെയും ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് ഇനി കിട്ടുമോ എന്നറിയില്ല…
By
നിങ്ങൾ ധോണിയോട് അത് ചെയ്യരുത് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി , ധോണിയെപ്പോലെ നല്ലൊരു വിക്കറ്റ് കീപ്പറെയും ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് ഇനി കിട്ടുമോ എന്നറിയില്ല…
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര പരാജയം ഏറ്റു വാങ്ങിയായപ്പോൾ ഏറ്റവുമധികം പരാതികളും പഴികളും കേൾക്കേണ്ടി വന്നത് എം എസ് ധോണിക്കാണ്. രണ്ടു ഏകദിനങ്ങളിലും മോശം പ്രകടനമാണ് ധോണി കാഴ്ച വച്ചത്. കൈയടിച്ച് ഗ്രൗണ്ടിലേക്ക് ധോണിയെ ആനയിച്ച ആരാധകർ കൂവി വിളിച്ചാണ് തിരിച്ചയച്ചത്. രണ്ടാം ഏകദിനത്തിൽ 37 ബോളിൽനിന്നും 59 റൺസും മൂന്നാം ഏകദിനത്തിൽ 66 പന്തിൽനിന്നും 42 റൺസുമായിരുന്നു ധോണിയുടെ സമ്പാദ്യം.
മൂന്നാം ഏകദിനത്തിലും ധോണിയെ നോക്കി കാണികൾ കൂകി വിളിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് പ്രേമികൾ അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി.
”ധോണി മികച്ച കളിക്കാരനാണ്, അദ്ദേഹത്തെ നോക്കി ജനങ്ങൾ കൂവരുത്. ധോണിയെപ്പോലെ നല്ലൊരു വിക്കറ്റ് കീപ്പറെയും ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് ഇനി കിട്ടുമോ എന്നറിയില്ല. അങ്ങനെ കിട്ടിയാൽ തന്നെ അതിന് ഇനിയും കാലങ്ങൾ കാത്തിരിക്കണം. ബാറ്റിങ്ങിൽ ബുദ്ധിമുട്ട് നേരിടുന്ന ധോണിക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുന്നില്ല. ധോണി സ്വന്തമായ ശൈലിയിൽ കളിക്കുക, അതാണ് അദ്ദേഹത്തിന് നല്ലത്”, ഗാംഗുലി പറഞ്ഞു.
”ചെറുപ്പത്തിൽതന്നെ ക്രിക്കറ്റിലേക്ക് എത്തിയ ധോണി നിരവധി സിക്സറുകൾ ഉയർത്തി. അദ്ദേഹം അത് തുടർന്നുകൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ ധോണിക്ക് പഴയതുപോലെ കളിക്കാൻ സാധിക്കുമോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ അദ്ദേഹം അങ്ങനെ കളിക്കുന്നതിനു മുൻപ് നിങ്ങൾക്ക് അയാളുടെ കളിയെ സംശയിക്കാനാവില്ല. സിക്സറുകൾ ഉയർത്തി കളിച്ചാൽ മാത്രമേ അയാൾക്ക് സിംഗിൾ എടുക്കുന്നതിനുളള ആത്മവിശ്വാസം കിട്ടൂ”.
”ടി ട്വന്റിയിൽ നിങ്ങൾക്ക് അടിച്ച് കളിക്കാനാവും. അവിടെ ധോണി മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അതുതന്നെയാണ് ധോണി ഏകദിനത്തിലും അനുകരിക്കേണ്ടത്. 2005 ൽ ധോണി ക്രിക്കറ്റിലേക്ക് വരുന്ന സമയത്ത് കൂറ്റൻ സിക്സറുകൾ പറത്താറുണ്ട്”.
”പാക്കിസ്ഥാനിൽ പോയപ്പോൾ അവിടെയും ധോണി സിക്സറുകൾ ഉയർത്തി. അതുപോലെ ഇപ്പോഴും ധോണിക്ക് ബാറ്റ് ചെയ്യാൻ കഴിയും. ടീം മാനേജ്മെന്റ് ധോണിക്കൊപ്പം ഇരുന്ന് അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. നിങ്ങൾ ആറാമതായിട്ടാണ് കളിക്കുന്നതെന്നും അങ്ങനെ നിങ്ങൾക്ക് ചാൻസ് കിട്ടി ക്രീസിലെത്തുമ്പോൾ ആക്രമിച്ച് കളിക്കണമെന്നും പറഞ്ഞു കൊടുക്കണം”, ഗാംഗുലി പറഞ്ഞു.
sourav ganguly about m s dhoni