നടന്മാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും വേണ്ടി കട്ടൗട്ട് ഉണ്ടാക്കുന്നതും പാലഭിഷേകം നടത്തുന്നതുമെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ക്രിക്കറ്റ് താരങ്ങൾക്കു വേണ്ടി ഇത്രയും ഭ്രാന്തമായ ആവേശവുമായി നടക്കുന്ന ഫാൻസ് ഉണ്ടോ ?! ഇല്ലെന്ന് പറയാൻ വരട്ടെ. ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻ, ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാൾ ഇങ്ങനെ വിശേഷണങ്ങൾക്കതീതനായ ധോനിക്കുണ്ട് അത്തരം ഒരു ഫാൻസ് ക്ലബ്.
ഓൾ കേരള ധോണി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്മനാഭന്റെ മണ്ണിൽ ഇന്ത്യൻ ടീമിനെ വരവേൽക്കാൻ ഗംഭീര ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ധോണിയുടെ 35 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് കാര്യവട്ടം സ്‌പോർട്സ് ഹബ്ബിൾ ആരാധകർ ഉയർത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരത്തിന് വേണ്ടി ഇത്തരമൊരു കട്ടൗട്ട് രാജ്യത്ത് ആദ്യമായിരിക്കുമെന്ന് കരുതുന്നു.
ക്രിക്കറ്റ് ദൈവം എന്ന വിശേഷിപ്പിക്കുന്ന സച്ചിന് പോലും ഇങ്ങനെ ഫാൻസിനെ കിട്ടിയിട്ടില്ല എന്നത് തന്നെയാണ് ധോണി എന്ന കളിക്കാരെനെയും അയാളിലെ മനുഷ്യത്വമുള്ള, രാജ്യത്തിന് വേണ്ടി എത്ര കഷ്ടപ്പെടാനും, എന്തും ത്യജിക്കാനും തയ്യാറാകുന്ന ക്യാപ്റ്റനെയും വ്യത്യസ്തനാക്കുന്നത്. എന്തായാലും പിള്ളേർ ആഘോഷത്തിലാണ്.. പത്മനാഭന്റെ മണ്ണിൽ ധോണിയയുടെ ബാറ്റിംഗ് വെടിക്കെട്ട് കാണാൻ അവർ കാത്തിരിക്കുന്നു.
പക്വതയാര്‍ന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജു സാംസണെ വേറിട്ടു നിര്‍ത്തുന്നതെന്ന് ജോണി ആന്റണി. ജോണി ആന്റണിക്കു സമ്മാനമായി രാജസ്ഥാന് റോയല്‍സ് ടീമിന്റെ ജേഴ്സി...
കഴിഞ്ഞ ദിവസമാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ദീര്‍ഘകാലം കേരളത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പന്തെറിഞ്ഞ ശ്രീശാന്ത് വിലക്കിന് ശേഷം തിരിച്ചുവന്ന് വിക്കറ്റും...