Connect with us

കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഹോം ഗ്രൗണ്ടിൽ ഇന്ത്യക്കു നഷ്ടമായ ആദ്യ പരമ്പര

Sports

കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഹോം ഗ്രൗണ്ടിൽ ഇന്ത്യക്കു നഷ്ടമായ ആദ്യ പരമ്പര

കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഹോം ഗ്രൗണ്ടിൽ ഇന്ത്യക്കു നഷ്ടമായ ആദ്യ പരമ്പര

ഇന്ത്യയില്‍ ആദ്യമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് കീഴില്‍ ഒരു പരമ്ബരയില്‍ തോറ്റ് ഇന്ത്യ.അഞ്ചു മത്സരങ്ങളുള്ള പരമ്ബരയില്‍ 3-2ന് ഓസ്ട്രേലിയയോട് തോറ്റതോടെയാണ് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു പരമ്ബര ഇന്ത്യയില്‍ തോറ്റത്. കോഹ്‌ലിക്ക് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലോ ഏകദിന ക്രിക്കറ്റിലോ ടി20യിലോ ഇന്ത്യയില്‍ ഒരു പരമ്ബര ഇന്ത്യക്ക് നഷ്ട്ടമായിരുന്നില്ല.

നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയോട് 35 റണ്‍സിന്‌ തോല്‍ക്കുകയായിരുന്നു ഇന്ത്യ . വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്ന് ഏകദിന മത്സരങ്ങള്‍ പരാജയപ്പെടുന്നത് ആദ്യമായിട്ടാണ് .

പരമ്ബരയില്‍ ആദ്യ 2 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ തുടര്‍ന്ന് മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് പരമ്ബര അടിയറവെക്കുകയായിരുന്നു. ഇതിനു പുറമെ 2016ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യില്‍ നടന്ന ഒരു പരമ്ബരയില്‍ ഇന്ത്യ പരാജയമറിയുന്നത്. അഞ്ചു മത്സരങ്ങളുള്ള പരമ്ബരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ശേഷം പരമ്ബര കൈവിട്ട ടീമെന്ന നാണക്കേടും ഇന്ത്യക്ക് ഇന്നലത്തെ തോല്‍വിയോടെ ലഭിച്ചു.

അഞ്ചു മത്സരങ്ങളുള്ള പരമ്ബരയില്‍ 2-0ന് ജയിച്ചു നിന്നതിന് ശേഷം ഇന്ത്യ പരമ്ബര കൈവിടുന്നത് ഇത് രണ്ടാമത്തെ തവണ ആണ് .

the first odi series India lost in home ground under the captaincy of virat kohli

More in Sports

Trending

Recent

To Top