Sports Malayalam
യുവെന്റസിനായി ഇനി റൊണാള്‍ഡോ ഫ്രീകിക്കുകള്‍ എടുക്കില്ല !! ആരാധകരെ ഞെട്ടിച്ച തീരുമാനം
യുവെന്റസിനായി ഇനി റൊണാള്‍ഡോ ഫ്രീകിക്കുകള്‍ എടുക്കില്ല !! ആരാധകരെ ഞെട്ടിച്ച തീരുമാനം
By
യുവെന്റസിനായി ഇനി റൊണാള്‍ഡോ ഫ്രീകിക്കുകള്‍ എടുക്കില്ല !! ആരാധകരെ ഞെട്ടിച്ച തീരുമാനം
ഫുട്ബോൾ ലോകത്തെ മുൻനിര താരമാണ് റൊണാൾഡോ . യുവന്റസ് താരമായ റൊണാൾഡോ കളിക്കളത്തിൽ മികവുള്ള താരമാണ്. എന്നാൽ ഇപ്പോൾ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് വരുന്നത്.
റൊണാള്‍ഡോയെ പോലൊരു താരത്തെ മത്സരത്തിലെ ഫ്രീകിക്ക് എടുക്കുന്നതില്‍ നിന്ന് ടീം മാനേജ്മെന്റ് വിലക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പില്‍ റോണോയുടെ ഫ്രീകിക്കില്‍ നിന്നാണ് പോര്‍ച്ചുഗല്‍, സ്പെയിനിനെതിരേ സമനില പിടിച്ചത്. റോണോയുടെ കരുത്തുറ്റ ഫ്രീകിക്കുകള്‍ക്ക് പലപ്പോഴും ഫുട്ബോള്‍ പ്രേമികള്‍ സാക്ഷിയായിട്ടുണ്ട്.
യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. റോണോയ്ക്കു പകരം ഡിബാലയോ മിറലെം പിയാനിച്ചോ ആകും ഇനിമുതല്‍ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കുക.
ഫ്രീകിക്ക് എടുക്കുന്നതില്‍ ഡിബാലയും പിയാനിച്ചും പുലര്‍ത്തുന്ന മികവ് റൊണാള്‍ഡോയ്ക്ക് അറിയാമെന്നും അതിനാല്‍ തന്നെ അവര്‍ക്കായി ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ വിട്ടുകൊടുക്കുകയുമായിരുന്നുവെന്നുമാണ് അല്ലെഗ്രി പ്രതികരിച്ചത്. എന്നാല്‍ ദൂരക്കൂടുതലുള്ള ഫ്രീകിക്കുകള്‍ അദ്ദേഹം തന്നെ എടുക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി.
christiano ronaldo not allowed to take free kicks
