Connect with us

“ബ്ലാസ്റ്റേഴ്‌സ് വിടുകയാണ് ; യഥാർത്ഥ ഫുട്ബോൾ ആരാധകരല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ” – രോഷാകുലനായി സി കെ വിനീത്

Sports Malayalam

ഫുട്ബോളിലായാലും ക്രിക്കറ്റിലായാലും ആരാധകർ ആണ് ഓരോ താരത്തിന്റെയും ബലം. വിജയത്തിൽ ആവേശം കൊള്ളുന്ന ആരാധകർ എന്നാൽ പരാജയത്തിൽ വിമർശനങ്ങൾ കൊണ്ടാണ് മൂടുന്നത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ യഥാർഥ ഫുട്ബോൾ ആരാധകരല്ല. യഥാർഥ ആരാധകർ ടീമിന്റെ ജയത്തിലും തോൽവിയിലും ഒരുപോലെ പിന്തുണക്കുന്നവരാകും. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്നും വിനീത് വ്യക്തമാക്കി.

കൊച്ചിയിൽ ബെംഗളുരു എഫ്സിക്കെതിരായ മത്സരത്തിനുശേഷം വിനീതിനെ അസഭ്യം പറഞ്ഞും കൂവിവിളിച്ചുമാണ് ആരാധകർ യാത്രയാക്കിയത്. ഈ സാഹചര്യത്തിലാണ് വിനീതിന്റെ പ്രതികരണം.”യഥാർഥ ആരാധകർ ഒരു ടീമിന്റെ ജയത്തിലും തോൽവിയിലും ഒരുപോലെ കൂടെനിൽക്കുന്നവരായിരിക്കും. ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ആണ്. അവർ ഏറ്റവും മോശമായി കളിക്കുമ്പോൾ പോലും ഞാൻ ടീമിനെ പിന്തുണക്കും. പക്ഷേ ഇവിടുത്തെ ആരാധകർ അധിക്ഷേപിക്കുന്നു, അസഭ്യം വിളിക്കുന്നു, എല്ലാത്തിനും എന്നെ കുറ്റപ്പെടുത്തുന്നു.

”ഗോൾ നേടുന്നതിനേക്കാൾ കൂടുതൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. അത് ഫുട്ബോളിൽ സംഭവിക്കും. ആത്മാർഥരായ ആരാധകർ കളിക്കാരുടെ സമ്മർദ്ദങ്ങൾ മനസ്സിലാക്കുന്നവരാണ്. ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ആരാധകർ യഥാർഥ ആരാധകരല്ല എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ല.

ബെംഗളുരു എഫ്സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. കൊച്ചിയിലെ തുടർച്ചയായ മൂന്ന് സമനിലകൾക്ക് പിന്നാലെയായിരുന്നു തോൽവി. തോൽവിക്ക് പിന്നാലെ സ്റ്റേഡിയത്തിലെത്തിയ ആരാധകർ വിനീതിനെ കൂവിവിളിച്ചതും അസഭ്യം പറഞ്ഞതുമെല്ലാം വാർത്തയായിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിലും ഇതേ അധിക്ഷേപം തുടർന്നു.

c k vineeth against fans reaction

Continue Reading
You may also like...

More in Sports Malayalam

Trending