Connect with us

❝എവിടെയും എപ്പോഴും എനിക്കെന്റെ അമ്മ കൂടെ തന്നെ വേണം…അതിനു ശേഷമേ എനിക്ക് എന്റെ കരിയർ ഉള്ളൂ❞-ക്രിസ്റ്റിയാനോ റൊണാൾഡോ !!!

Sports

കഠിനാദ്ധ്വാനം കൊണ്ടാണ് ലോകഫുട്‍ബോളിൽ ക്രിസ്റ്റിയാനോ റൊണാൾഡോ  തന്റെ നാമം ഇതിഹാസങ്ങളോടൊപ്പം എഴുതിച്ചേർത്തത്. ലോകത്ത് ഏതെല്ലാം ലീഗുകളിൽ ക്രിസ്റ്റിയാനോ കളിച്ചോ അവിടെയെല്ലാം തന്റേതായ സിംഹസാനം ഈ കളിക്കാരൻ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇറ്റാലിയൻ ലീഗിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ശേഷം തന്റെ നേട്ടങ്ങളെല്ലാം സ്വന്തം അമ്മയ്ക്ക് സമർപ്പിക്കുകയാണ്.

     ❝എവിടെയും എപ്പോഴും എനിക്കെന്റെ അമ്മ കൂടെ തന്നെ വേണം…അതിനു ശേഷമേ എനിക്ക് എന്റെ കരിയർ ഉള്ളൂ❞.  തന്റെ ജീവൻ ബലിയർപ്പിച്ചു കൊണ്ടാണ് അമ്മ എന്നെ വളർത്തിയത്. വിശക്കുന്ന വയറുമായിട്ടായിരിക്കും അന്നത്തെ രാത്രികളിൽ അമ്മ ഉറങ്ങാൻ 
കിടക്കുന്നത്. പക്ഷെ, എനിക്ക് എന്തെങ്കിലും കഴിക്കാനുണ്ടെന്ന് ഉറപ്പുവരുത്തിയതിനു
ശേഷമേ അമ്മ ഉറങ്ങാറുള്ളൂ.
അന്ന് ജീവിക്കാൻ പണം ഇല്ലായിരുന്നു. എന്നെ ഒരു ഫുട്‍ബോൾ താരമാക്കാൻ വേണ്ടി എന്നെ കളിക്കാൻ പറഞ്ഞു വിടുകയും ആഴ്ചയിലെ ഏഴു ദിവസവും അമ്മ ജോലിക്കും പോകും. അത്രത്തോളം എനിക്ക് വേണ്ടി 
കഷ്ട്ടപെട്ടിട്ടുണ്ട് എന്റെ  അമ്മ. ഞാൻ  നേടുന്ന എല്ലാ വിജയങ്ങളും ഞാൻ 
എന്റെ അമ്മക്ക് സമർപ്പിക്കുന്നു-ക്രിസ്റ്റിയാനോ കൂട്ടിച്ചേർത്തു. റിയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ ലീഗിലെ യുവന്റസിലാണ് താരം ഇപ്പോൾ കളിക്കുന്നത്. 

christiano ronaldo about his mother

More in Sports

Trending

Recent

To Top