Connect with us

ചാമ്പ്യൻസ് ലീഗ് : റോണോയുടെ കാലുകളിൽ പ്രതീക്ഷ അർപ്പിച്ചു യുവന്റസ് ഇന്നിറങ്ങുന്നു

Sports

ചാമ്പ്യൻസ് ലീഗ് : റോണോയുടെ കാലുകളിൽ പ്രതീക്ഷ അർപ്പിച്ചു യുവന്റസ് ഇന്നിറങ്ങുന്നു

ചാമ്പ്യൻസ് ലീഗ് : റോണോയുടെ കാലുകളിൽ പ്രതീക്ഷ അർപ്പിച്ചു യുവന്റസ് ഇന്നിറങ്ങുന്നു

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വർട്ടറിൽ യുവന്റസ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രണ്ടു ഗോൾ കടവുമായാണ് രാത്രി ഒന്നരക്ക് നടക്കുന്ന മത്സരത്തിൽ യുവന്റസ് ഇന്ന് ഇറങ്ങുക .യുവന്‍റസിന്‍റെ തട്ടകത്തില്‍ സമനില നേടിയാലും ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാം.

പലതവണ പിന്നില്‍ നിന്ന് പൊരുതിക്കയറിയ ചരിത്രമുള്ള യുവന്‍റസ് ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകളെയാണ്. ഗോഡിന്‍, ഗിമിനസ്, ഫിലിപെ ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവരടങ്ങിയ അത്‍ലറ്റിക്കോ പ്രതിരോധം മറികടക്കുക യുവന്‍റസിന് എളുപ്പമാവില്ല. ഒപ്പം, ഗ്രീസ്മാന്‍, മൊറാട്ട, ഡീഗോ കോസ്റ്റ മുന്നേറ്റനിരയെ തടയുകയും വേണം.

രണ്ടു ഗോൾ കടംമുള്ളതിനാൽ യുവന്റസ് ഇന്ന് റൊണാള്ഡോക്കൊപ്പം മാന്‍സുകിച്ചിനെയും ഡിബാലയേയും കളിപ്പിക്കുമെന്നാണ് സൂചന. റയല്‍ മാഡ്രിഡിനൊപ്പം ഹാട്രിക് കിരീടം നേടിയ റൊണാള്‍ഡോയ്ക്ക് യുവന്റസിലും കിരീടത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാൻ കഴിയില്ല .

yuvants vs athlatico madrid

More in Sports

Trending