Connect with us

നെയ്മറെയും മെസ്സിയെയും പിന്തള്ളി റൊണാൾഡോ – ഒരു ഫോട്ടോക്ക് അഞ്ചു കോടി രൂപ !!!

Sports Malayalam

നെയ്മറെയും മെസ്സിയെയും പിന്തള്ളി റൊണാൾഡോ – ഒരു ഫോട്ടോക്ക് അഞ്ചു കോടി രൂപ !!!

നെയ്മറെയും മെസ്സിയെയും പിന്തള്ളി റൊണാൾഡോ – ഒരു ഫോട്ടോക്ക് അഞ്ചു കോടി രൂപ !!!

നെയ്മറെയും മെസ്സിയെയും പിന്തള്ളി റൊണാൾഡോ – ഒരു ഫോട്ടോക്ക് അഞ്ചു കോടി രൂപ !!!

ക്രിസ്റ്റിയാനോ റൊണാൾഡോ ഫുട്ബാൾ പ്രേമികൾക്ക് ഒരു വികാരം തന്നെയാണ്. ഫുട്ബോൾ താരം എന്നതിലുപരി ഏറ്റവുമധികം പേര് പിന്തുടരുന്ന സോഷ്യൽ മീഡിയ ഐക്കണും കൂടിയാണ് റൊണാൾഡോ .റൊണാൾഡോക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 137 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. അഞ്ചു തവണ ലോകഫുട്ബോളറായതും ലോകത്തിലെ ഏറ്റവും മികച്ച ആരാധക പിന്തുണയുള്ള രണ്ടു ക്ലബുകൾക്കു വേണ്ടി കളിച്ചതുമാണ് ആരാധക പിന്തുണയേറാൻ റോണോയെ സഹായിച്ചത്. അതു കൊണ്ടു തന്നെ ആ വഴിക്ക് ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന താരവും റൊണാൾഡോ തന്നെയാണ്. നെയ്മറെയും മെസിയേയുമെല്ലാം ഇക്കാര്യത്തിൽ റൊണാൾഡോ മറികടന്നു.

ഹോപ്പറിന്റെ കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാമിയ ഒരു ബ്രാൻഡഡ് പോസ്റ്റിന് റൊണാൾഡോക്ക് ലഭിക്കുന്നത് ഏഴു ലക്ഷത്തി അൻപതിനായിരം യുഎസ് ഡോളറാണ്. ഇന്ത്യൻ രൂപയിൽ അഞ്ചു കോടിക്കപ്പുറം വരും ഈ തുക. ആറു ലക്ഷം ഡോളർ വാങ്ങുന്ന നെയ്മർ രണ്ടാം സ്ഥാനത്തും അഞ്ചു ലക്ഷം ഡോളർ വാങ്ങുന്ന മെസി മൂന്നാം സ്ഥാനത്തുമാണ്. ഫുട്ബോൾ താരങ്ങളുടെ മേധാവിത്വമുള്ള ആദ്യ പത്തു പേരിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവുമുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളർ ഒരു പോസ്റ്റിനു ലഭിക്കുന്ന വിരാട് കോഹ്ലി ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തുണ്ട്.

അടുത്തിടെ യുവന്റസിലേക്കു കൂടുമാറിയതു സ്ഥിരീകരിച്ച് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ലോകത്ത് ഏറ്റവും കൂടുതൽ ലൈക് ചെയ്ത ഇൻസ്റ്റഗ്രം പോസ്റ്റ് എന്ന റെക്കോർഡ് നേടിയിരുന്നു.

christaiano ronaldo ,the highest paid instagram star

More in Sports Malayalam

Trending