Connect with us

സിനിമയില്‍ നിന്നും ഇടവേളയെടുക്കാനൊരുങ്ങി അജിത്ത് കുമാര്‍; ശേഷം അജിത്തിന്റെ പ്ലാനിംഗുകള്‍ ഇങ്ങനെ!

News

സിനിമയില്‍ നിന്നും ഇടവേളയെടുക്കാനൊരുങ്ങി അജിത്ത് കുമാര്‍; ശേഷം അജിത്തിന്റെ പ്ലാനിംഗുകള്‍ ഇങ്ങനെ!

സിനിമയില്‍ നിന്നും ഇടവേളയെടുക്കാനൊരുങ്ങി അജിത്ത് കുമാര്‍; ശേഷം അജിത്തിന്റെ പ്ലാനിംഗുകള്‍ ഇങ്ങനെ!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് അജിത്ത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത അജിത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വാര്‍ത്തകളിലൂടെയും അജിത്തുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങളിലൂടെയുമായിരിക്കും ആരാധകര്‍ അറിയുന്നത്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ ആരാധകരെ നിരാശയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. നടന്‍ സിനിമയില്‍ നിന്ന് കുറച്ച് കാലം ഇടവേളയെടുക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദുമായി ഒന്നിക്കുന്ന ‘തുണിവ’ എന്ന ചിത്രത്തിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കുറച്ച് നാളുകള്‍ക്ക് മുമ്പ് മഞ്ജു വാര്യര്‍ക്കും കൂട്ടര്‍ക്കുമൊപ്പം അജിത്ത് നടത്തിയ ഹിമാലയന്‍ യാത്രാ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ജു തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.

‘സൂപ്പര്‍സ്റ്റാര്‍ റൈഡര്‍ അജിത്ത് സാറിന് ഒരുപാട് നന്ദി. യാത്രാ പ്രേമിയായതിനാല്‍ തന്നെ ആയിരക്കണക്കിന് കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരു ടു വീലര്‍ യാത്രാ അനുഭവം. അതിഗംഭീര ബൈക്ക് റൈഡര്‍മാരെ പരിചയപ്പെടുത്തിയതിന് ആദ്യം നന്ദി പറയുന്നത് അഡ്വഞ്ചര്‍ റൈഡേഴ്‌സ് ഇന്ത്യയോടാണ്. ഒരുപാട് സ്‌നേഹം, നന്ദി…’ എന്നാണ് മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സോഷ്യല്‍മീഡിയയില്‍ അജിത്തിനും സഹ റൈഡര്‍മാര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ടായിരുന്നു. മഞ്ജുവും അജിത്തും കര്‍ദുങ്‌ലയില്‍ വച്ച് എടുത്ത ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ലൈക പ്രൊഡക്ഷന്റെ നിര്‍മാണത്തില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിതിന്റെ ഏറ്റവും പുതിയ ചിത്രം. ഇത് പൂര്‍ത്തിയാക്കിയ ശേഷം ഒന്നരവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് താരത്തിന്റെ തീരുമാനമെന്നാണ് താരത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബൈക്ക് റൈഡിങ്ങില്‍ വലിയ താല്‍പര്യമുള്ള അജിത്ത് ഏഴ് ഭൂഖണ്ഡങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം പര്യടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അജിതിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് ലോക സഞ്ചാരം. ഇത്രയും കാലം സിനിമാ തിരക്കുകള്‍ കാരണം അത് നീണ്ടുപോയി. തന്റെ 62ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കും. 63ാമത്തെ ചിത്രത്തിന് താരം ആര്‍ക്കും ഡേറ്റ് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

More in News

Trending

Recent

To Top