News
ലണ്ടനിലെ റോഷാക്ക് വിജയാഘോഷം; യാദൃച്ഛികമായി എത്തി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി
ലണ്ടനിലെ റോഷാക്ക് വിജയാഘോഷം; യാദൃച്ഛികമായി എത്തി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി
Published on
മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം റോഷാക്കിന്റെ വിജയം ലണ്ടനില്‍ ആഘോഷിച്ച് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍ വിമ്പിള്‍ടണ്‍ തിയേറ്ററില്‍ എത്തിയതായിരുന്നു കല്യാണി.
അതേസമയം തന്നെ സിനിമയുടെ വിജയമാഘോഷിക്കാന്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും തിയറ്ററില്‍ ഉണ്ടായിരുന്നു. അവിടെവച്ച് അപ്രതീക്ഷിതമായി കല്യാണിയെ കണ്ട ഭാരവാഹികള്‍ വിജയാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ കല്യാണിയെതന്നെ ക്ഷണിക്കുകയായിരുന്നു.
അമ്മയോടൊപ്പം ഒരുമിച്ച് കാണാന്‍ ആഗ്രഹിച്ചിരുന്ന സിനിമയാണ് റോഷാക്കെന്നും ഇവിടെ ഈ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് യാദൃച്ഛികമായാണെന്നും കല്യാണി പറഞ്ഞു. പ്രശസ്തമായ ലെക്കാര്‍ഡന്‍ ബ്ലൂ കോളജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി.
Continue Reading
You may also like...
Related Topics:bindhu panicker