Interviews
2.0 പോലെയൊരു സിനിമ ശങ്കറിന് മാത്രമേ ചെയ്യാൻ സാധിക്കൂ !! അദ്ദേഹം ഇന്ത്യക്കാരനായതിൽ നമുക്ക് അഭിമാനിക്കാം: എ.ആർ റഹ്മാൻ…

2.0 പോലെ ഒരു ബ്രഹ്മാണ്ഡ സിനിമ ചെയ്യാൻ ശങ്കറിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. 2.0യുടെ ക്ലൈമാക്സ് അവിശ്വസനീയമായ അനുഭവമാണെന്നും, അദ്ദേഹം ഇന്ത്യക്കാരനായതിൽ നമുക്ക് അഭിമാനിക്കാമെന്നും സിഎന്‍എന്‍ – ഐ ബിഎന്നുമായുള്ള അഭിമുഖത്തില്‍ റഹ്മാന് പറഞ്ഞു.
സിനിമയ്ക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന് പറയുന്നു. നവംബര്‍ 29നാണ് 2.0 തിയ്യേറ്ററുകളില്‍ എത്തുന്നത്. പലതവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായ ചിത്രത്തിൽ ബോളിവുഡ് നടന് അക്ഷയ് കുമാറാണ് വില്ലനായെത്തുന്നത്.
കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്, അദില്‍ ഹുസൈന്, സുധാംശു പാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. 2.0 വിന്റെ സാറ്റലൈറ്റ് അവകാശം റെക്കോഡ് തുകയ്ക്കാണ് സീ ടിവി സ്വന്തമാക്കിയിരിക്കുന്നത്.
AR Rahman about Shankar and 2.0 Movie