Connect with us

സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ ശങ്കറിന്റെ അസിസ്റ്റന്റ്

Tamil

സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ ശങ്കറിന്റെ അസിസ്റ്റന്റ്

സംവിധായകന്‍ ശങ്കറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ ശങ്കറിന്റെ അസിസ്റ്റന്റ്

സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാര്‍ത്തിക് ആണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്. ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചത്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത്തുമായിട്ടായിരുന്നു ഐശ്വര്യയുടെ വിവാഹം. തമിഴ് നാട് മുഖ്യമത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

എന്നാല്‍ ക്രിക്കറ്റ് കോച്ച് താമരൈ കണ്ണനെതിരെ 16കാരി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ രോഹിത്തിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. പിന്നാലെ സംവിധായകന്‍ ശങ്കര്‍ ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ പിന്‍വലിച്ചിരുന്നു.

More in Tamil

Trending