News
ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ “നോ” പറഞ്ഞു ; പിന്നീട് തേടിച്ചെന്ന് ഇഷ്ടം പറഞ്ഞു; പ്രണയവും വിവാഹവും എങ്ങനെയെന്ന് വെളിപ്പെടുത്തി അമൃത!
ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ “നോ” പറഞ്ഞു ; പിന്നീട് തേടിച്ചെന്ന് ഇഷ്ടം പറഞ്ഞു; പ്രണയവും വിവാഹവും എങ്ങനെയെന്ന് വെളിപ്പെടുത്തി അമൃത!
മലയാളികൾക്കിടയിൽ ഇന്ന് ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അമൃത പ്രശാന്ത്. നിരവധി പരമ്പരകളില്‍ അഭിനയിച്ച അമൃത സോഷ്യൽ മീഡിയയിലൂടെയും ആരാധകരെ സ്വന്തമാക്കി. ഈയ്യടുത്തായിരുന്നു അമൃതയുടെ വിവാഹം.
നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷമാണെന്നാണ് അമൃതയും ഭർത്താവ് പ്രശാന്തും പറയുന്നത്.
ഇപ്പോൾ ഭാര്യയുടെ പിന്നാലെ പ്രശാന്തും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ വാർത്തയിലൂടെ തന്നെ ആരാധകർ പറയുന്നുണ്ട്, രണ്ടാളുടെയും പരസ്പരമുള്ള സപ്പോർട്ട് എത്രയുണ്ടെന്ന്.
ഇപ്പോഴിതാ, രണ്ടാളും അവരുടെ കല്യാണത്തിന്റെ കഥ പറയുകയാണ്. താന്‍ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താല്പര്യമില്ലെന്നായിരുന്നു അമൃത ആദ്യം പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരദമ്പതികള്‍ മനസ് തുറന്നത്.
താനും അമൃതയും ആദ്യമായി കാണുന്നത് കോമഡി സ്റ്റാറില്‍ വച്ചായിരുന്നു. സീരിയലൊന്നും കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് പ്രശാന്ത് പറയുന്നത്. എന്നാല്‍ പ്രശാന്തിന് അന്ന് കാവ്യ മാധവനോടും കാര്യസ്ഥനിലെ നായികയായി അഭിനയിച്ച അഖിലയോടുമായിരുന്നു ഇഷ്ടമെന്നാണ് അമൃത കളിയായി പറയുന്നത്. അതെ പക്ഷെ തനിക്ക് അവരോട് പറയാന്‍ പറ്റിയില്ല. അവരൊന്നും എന്നെ കണ്ടില്ലെന്നും പ്രശാന്ത് രസകരമായി പറയുന്നുണ്ട്.
ഞങ്ങളുടെ കൂടെയുള്ള സൂര്യ ചേച്ചിയും ഒപ്പമുണ്ടായിരുന്നു. ചേച്ചിയോട് ഞാന്‍ പറഞ്ഞു. ചേച്ചിയാണ് അമൃതയോട് പറയുന്നത്. പക്ഷെ അമൃത ജാഡയില് താല്പര്യമില്ലെന്ന് പറഞ്ഞു. ഞാന്‍ മൈന്റ് ചെയ്യാന്‍ പോയില്ല പിന്നെ. ഞാന്‍ ദുബായില്‍ പോയെന്നും പ്രശാന്ത് പറയുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് അമൃത എന്നെ ഇങ്ങോട്ട് വിളിച്ചു. എന്നാല്‍ ഞാന്‍ എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞുവെന്നാണ് പ്രശാന്ത് പറയന്നത്. പിന്നേയും കുറേക്കഴിഞ്ഞ് കോവിഡ് വന്ന സമയത്താണ് വീണ്ടും ബന്ധപ്പെടുന്നത്. ഞാന്‍ നാട്ടില്‍ വന്നിരുന്നു അപ്പോഴേക്കുമെന്നാണ് പ്രശാന്ത് പറയുന്നത്.
ഒരു വര്‍ഷത്തിന് ശേഷം തീരുമാനം മാറ്റാനുള്ള കാരണവും അമൃത പറയുന്നുണ്ട്. വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങി. ഒത്തിരി പേര് കല്യാണാഭ്യര്‍ത്ഥന നടത്തിയ ശേഷം നോ പറഞ്ഞാലും പിന്നേയും മെസേജ് അയക്കുകയും വിളിക്കുകയുമൊക്കെ ചെയ്യും. പക്ഷെ അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഒരാള്‍ പിന്നെ ശല്യം ചെയ്യാന്‍ വന്നതേയില്ല. അതാണ് എനിക്ക് സ്ട്രൈക്ക് ചെയ്തത്. അതിനാല്‍ നോക്കിയോക്കാം എന്നു കരുതി അച്ഛനോട് പറയുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്.
പിന്നെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഇവളുടെ സഹോദരന്റെ ജോലിക്കാര്യവും മറ്റുമൊക്കെ. അതും കാര്യമായൊരു സംസാരവുമൊന്നുമല്ല. എന്തെങ്കിലും കാണുകയാണെങ്കില്‍ ലിങ്ക് അയച്ചു കൊടുക്കുന്നതെക്കെയായിരുന്നു. പിന്നീട് സെപ്തംബര്‍ അഞ്ചിന്, തിയ്യതി ഓര്‍മ്മയുണ്ട് ദുരന്തം വരുന്നത് മറക്കില്ലല്ലോ, അമൃതയോട് ഞാന്‍ കല്യാണം എന്തെങ്കിലും ആയോ എന്ന് ചോദിച്ചു. ആയിട്ടില്ലെന്ന് അമൃത പറഞ്ഞു.
എനിക്കും ആയിട്ടില്ല, എന്നാല്‍ നമ്മള്‍ക്ക് ആലോചിച്ചാലോ എന്ന് ചോദിച്ചു. പിന്നീട് സെപ്തംബര്‍ ഏഴാം തിയ്യതി ഞാന്‍ അമൃതയെ കാണാന്‍ ചെന്നു. കുറച്ച് കാര്യങ്ങളൊക്കെ സംസാരിച്ചു. അങ്ങനെ വീട്ടില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രശാന്ത് പറയുന്നത്.
വീട്ടില്‍ വന്ന ശേഷം അമ്മയോട് എങ്ങനെ പറയുമെന്ന് അറിയില്ല. ആ സമയത്ത് അപ്പച്ചിയും പെങ്ങളുമൊക്കെ വീട്ടിലുണ്ടായിരുന്നു. ഇവരുടെയൊക്കെ മുന്നില്‍ വച്ച് എങ്ങനെ പറയുമെന്നുണ്ടായിരുന്നു. ഞാന്‍ അടുക്കളയില്‍ ചെന്ന് അമ്മ എനിക്ക് കല്യാണം കഴിക്കണമെന്ന് പറഞ്ഞു. നീ പോയേടാ എന്നായിരുന്നു അമ്മയുടെ പ്രതികരണം. പിന്നെ ഞാന്‍ സീരിയസായി സംസാരിച്ചപ്പോള്‍ അമ്മ പപ്പയോട് സംസാരിച്ചുവെന്നാണ് പ്രശാന്ത് പറയുന്നത്.
ഇതിനിടെ പപ്പ എനിക്ക് വേറൊരു കല്യാണാലോചന കൊണ്ടു വന്നിരുന്നു. അത് വേണ്ട ഇതുമതി എനിക്ക് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. അമ്മയ്ക്കും പെങ്ങള്‍ക്കുമൊക്കെ അമൃതയെ അറിയാമായിരുന്നു. സീരിയല്‍ കാണുന്നവരായിരുന്നു. എന്നോട് അവര്‍ ഇന്നു വരെ വേണ്ട എന്ന് പറഞ്ഞിട്ടില്ല.
അവര്‍ കരുതിയത് ഞാനും അമൃതയും വര്‍ഷങ്ങളായുള്ള പരിചയമാണെന്നായിരുന്നു. അങ്ങനെയൊന്നുമല്ലെന്ന് അവരോട് പറഞ്ഞു. പ്രണയിച്ചു നടക്കാനൊന്നും താല്പര്യമില്ലായിരുന്നു. അതിനാല്‍ ജനുവരിയായപ്പോള്‍ ഞങ്ങള്‍ കല്യാണം കഴിക്കുകയും ചെയ്തുവെന്നാണ് താരദമ്പതികള്‍ പറയുന്നു.
About amritha
