News
ജയസൂര്യ തന്ന ഉപദേശം, റാഗിംഗ് ആയിട്ടാണ് അന്ന് തോന്നിയത്; മേഘ്ന ചിരു റിലേഷൻഷിപ്പിനെ കുറിച്ചും അനന്യ !
ജയസൂര്യ തന്ന ഉപദേശം, റാഗിംഗ് ആയിട്ടാണ് അന്ന് തോന്നിയത്; മേഘ്ന ചിരു റിലേഷൻഷിപ്പിനെ കുറിച്ചും അനന്യ !
മലയാളികൾക്കിടയിൽ ഒരിടയ്ക്ക് തിളങ്ങിനിന്ന നായികയാണ് അനന്യ. എന്നാൽ കരിയറിൽ തിളങ്ങിനിൽക്കുമ്പോൾ തന്നെ സിനിമകളിൽ നിന്നും താരം വിട്ടുനിന്നു. പിന്നീട് അപ്പൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവും അനന്യ നടത്തി.
നിരവധി സിനിമകളിൽ അഭിനയിച്ച അനന്യ ഏറെ നാളായി സിനിമകളിൽ നിന്നു മാറി നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഭ്രമം, അപ്പൻ എന്നീ സിനിമകളിൽ മികച്ച തിരിച്ചുവരവാണ് അനന്യ നടത്തിയിരിക്കുന്നത്.
സിനിമാ രംഗത്ത് അനന്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി മേഘ്ന രാജ്. മുല്ലമൊട്ടും മുന്തിരിച്ചാറും, 100 ഡിഗ്രി സെൽഷ്യസ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മേഘ്നയുടെ ജീവിതത്തിൽ അപ്രതീക്ഷിത ദുരന്തങ്ങൾ സംഭവിച്ചപ്പോഴും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്യ ആണ്.
2020 ജൂണിൽ ആണ് മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുന്നത്. മേഘ്ന ഈ സമയത്ത് ഗർഭിണിയും ആയിരുന്നു. വിഷമ ഘട്ടത്തിൽ തന്നെ ആശ്വസിപ്പിച്ച രണ്ട് സുഹൃത്തുക്കൾ നസ്രിയയും അനന്യയുമാണെന്ന് മേഘ്ന രാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മേഘ്നയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനന്യ.
‘മേഘ്ന എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആണ്. 13 വർഷത്തോളമായുള്ള ബന്ധമാണ്. ചിരുവുമായുളള റിലേഷൻഷിപ്പിന്റെ സമയത്തൊക്കെ എനിക്കറിയാവുന്നതാണ്. സുഹൃത്തിനേക്കാളുപരി അവളെനിക്കൊരു കുടുംബം ആണ്- അനന്യ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇത് പറയുന്നത്.
ഉണ്ണി മുകുന്ദൻ നമ്മുടെ വീട്ടിലെ ആളെപ്പോലെയായിരുന്നു. വളരെ ഫ്രീയാണ് പെരുമാറുക. എന്റെ മമ്മിയുമായി വളരെ കമ്പനി ആയിരുന്നു. വളരെ ഹാർഡ് വർക്കിംഗ് ആയിരുന്നു. ബോളിവുഡിലൊക്കെ സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെയാണ് വരുന്നത്’
‘ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോൾ നോക്കിക്കോ ഞാൻ അങ്ങനത്തെ സിനിമകൾ ചെയ്യുമെന്ന് പറയുമായിരുന്നു. ഞാൻ കണുമ്പോൾ തൊട്ട് ഹെൽത്ത് ഭയങ്കരമായി നോക്കുന്ന ആളാണ്. ലൊക്കേഷനിലേക്ക് നടന്നോ ഓടിയോ ഒക്കെയായിരുന്നു വരിക എന്നും അനന്യ പറഞ്ഞു.
ജയസൂര്യ തന്റെ ഭക്ഷണം നിയന്ത്രിക്കണമെന്ന് തുടക്ക കാലത്ത് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. അന്ന് റാഗിംഗ് പോലെ തോന്നി ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് ആ പറഞ്ഞതിന്റെ പ്രാധാന്യം അറിയാമെന്നും അനന്യ പറഞ്ഞു. സിനിമകളിൽ നിന്ന് മാറി നിന്നതിനെക്കുറിച്ചും അനന്യ സംസാരിച്ചു.
നല്ല കഥാപാത്രങ്ങൾ അധികം വന്നിരുന്നില്ല. അതിനാൽ ഇടവേള വരികയായിരുന്നു. അപ്പൻ താനിതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമ ആണെന്നും അനന്യ പറഞ്ഞു. ആദ്യമായാണ് ഒരു റിയലിസ്റ്റിക് സിനിമയുടെ ഭാഗം ആവുന്നത്.
ഒപ്പം അഭിനയിച്ച സണ്ണി വെയ്നോടൊപ്പം നേരത്തെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിനാൽ എളുപ്പം ആയിരുന്നു. അലൻസിയറിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അനന്യ പറഞ്ഞു.
2008 ൽ പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആണ് അനന്യ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. അതേവർഷം തന്നെ തമിഴ് സിനിമകളിലും അഭിനയിച്ചു. മലയാളത്തിൽ ശിക്കാർ ഉൾപ്പെടെ നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.
about ananya