Connect with us

കുടുംബവിളക്കിലെ പഴയ ശീതൾ , അമൃത നായരുടെ വിവാഹം ? ആശംസയുമായി ഷിയാസ് ഉൾപ്പെടെയുള്ള താരങ്ങൾ; ഇവരുടെ പ്രണയകഥ ഇങ്ങനെ !

serial news

കുടുംബവിളക്കിലെ പഴയ ശീതൾ , അമൃത നായരുടെ വിവാഹം ? ആശംസയുമായി ഷിയാസ് ഉൾപ്പെടെയുള്ള താരങ്ങൾ; ഇവരുടെ പ്രണയകഥ ഇങ്ങനെ !

കുടുംബവിളക്കിലെ പഴയ ശീതൾ , അമൃത നായരുടെ വിവാഹം ? ആശംസയുമായി ഷിയാസ് ഉൾപ്പെടെയുള്ള താരങ്ങൾ; ഇവരുടെ പ്രണയകഥ ഇങ്ങനെ !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരമാണ് അമൃതാ നായർ. കുടുംബവിളക്ക് എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് അമൃത നായർ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയത് . ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. മീര വാസുദേവ് അതവിരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകൾ ശീതൾ ആയിരുന്നു അടുത്ത കാലം വരെ അമൃത.

തുടക്കത്തിൽ നടി മൃദുല വിജയിയുടെ സഹോദരി പാർവതി വിജയ് ആയിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തെ തുടർന്ന് പാർവതി സീരിയൽ വിട്ടതോടെയാണ് അമൃത ശീതളായി എത്തുകയായിരുന്നു. എന്നാൽ അധികം വൈകാതെ അമൃതയും പരമ്പരയിൽ നിന്ന് പിന്മാറി.

വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് അമൃത പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം തള്ളി അമൃത രംഗത്ത് എത്തുകയുണ്ടായി. മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തത് കൊണ്ടാണെന്നും നടി വ്യക്തമാക്കിയിരുന്നു.

പിന്നീട് ഫ്ളവേഴ്സിലെ സാർ മാജിക് എന്ന പരിപാടിയിലും മറ്റു സീരിയലുകളിലും അമൃത എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും യൂട്യുബിലും എല്ലാം സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അതേസമയം, അമൃത പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പം നിൽക്കുന്നതാണ് ഫോട്ടോ. മുൻ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേർന്നിട്ടുണ്ട്.

നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശെരിക്കും കല്യാണം കഴിഞ്ഞതാണോ എന്ന ചോദ്യവുമായി ചിലരും എത്തിയിട്ടുണ്ട്. സത്യത്തിൽ ഇവർ വിവാഹിതരായിട്ടില്ല. പുതിയ പരമ്പരയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണിതെന്നാണ് വിവരം.

ഷിയാസിന്റെ ആശംസയ്ക്ക് താഴെ ‘നിങ്ങൾക്ക് ഇനിയും മതിയായില്ലേ’ എന്ന ചോദ്യവുമായി അമൃത എത്തിയിട്ടുണ്ട്. തെറ്റിപോയതാണ്. ഹാപ്പി വെഡിങ് ആനിവേഴ്സറിയെന്ന് പറഞ്ഞ് ഷിയാസ് വീണ്ടും കമന്റ് ചെയ്തിട്ടുണ്ട്. ഉടനെ ഒരു ലൈവ് കൂടി വരേണ്ടി വരുമെന്ന് അമൃതയെ മെൻഷൻ ചെയ്ത് ചിലർ കുറിച്ചിട്ടുണ്ട്.

സ്റ്റാർ മാജിക് ഫെയിം ബിനീഷ് ബാസ്റ്റിനും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. കളിവീടിലെ പുതിയ ഹീറോയാണോ, ഏത് സീരിയൽ ആന്നെന്നതടക്കമുള്ള ധാരാളം കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡോ. റാം എന്ന പരമ്പരയിലൂടെയാണ് അമൃത നായർ ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കുടുംബവിളക്കാണ് നടിക്ക് ജനപ്രീതി നൽകിയത്. ഒപ്പം സ്റ്റാർ മാജിക്കും നടിയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാകാൻ ഏറെ സഹായിച്ചിട്ടുണ്ട്.

about amritha nair

More in serial news

Trending