Connect with us

രഹസ്യങ്ങൾ കയ്യോടെ പൊക്കി; ആ സത്യങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല; അന്തംവിട്ട് ആരാധകർ..!

Actor

രഹസ്യങ്ങൾ കയ്യോടെ പൊക്കി; ആ സത്യങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല; അന്തംവിട്ട് ആരാധകർ..!

രഹസ്യങ്ങൾ കയ്യോടെ പൊക്കി; ആ സത്യങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല; അന്തംവിട്ട് ആരാധകർ..!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ബാലയുടെ മികച്ചൊരു തിരിച്ചുവരവിനായാണ് ആരാധകരും കാത്തിരിക്കുന്നത്.

കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു താരം. ബാല പലപ്പോഴും വിമര്‍ശിക്കപ്പെടാറുള്ളത് അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ്. ബാലയുടെ ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായുള്ള ബന്ധം വേര്‍പെടുത്തിയത് മുതലാണ് നടന്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

പത്ത് വര്‍ഷത്തോളം സിംഗിള്‍ ലൈഫ് നയിച്ച ശേഷം ബാല ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ എലിസബത്തും ബാലയും ഒരുമിച്ചല്ല. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ എന്താണ് ഇവർക്കിടയിലെ പ്രശ്‌നം എന്ന് ഇരുവരും പറഞ്ഞിട്ടില്ല.

എലിസബത്തുമായും അകലം വന്നതോടെ ബാലയെ വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വീഡിയോയ്ക്ക് ബാലയെ വിമർശിച്ച് കൊണ്ട് കമൻ്‌റ് വന്നിരിക്കുകയാണ്. സർപ്രൈസ് ഞായറാഴ്ച നിങ്ങൾ ഇത് ഇഷ്ടപ്പെടും. നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒപ്പം ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം എന്ന കുറിപ്പോടെയാണ് ബാല വീഡിയോ പങ്കിട്ടത്.

ഈ വീഡിയോയ്ക്ക് താഴെ വിവാഹം ഒരു ഹോബിയായി എടുക്കരുത്, വിവാഹം ഒരു പ്രതിബദ്ധതയാണ്, അവസാന ശ്വാസം വരെ. അതിന്  കഴിയില്ലെങ്കിൽ വിവാഹം കഴിക്കരുത്, എന്നാണ് ഒരാൾ കമന്റിട്ടത്. എന്നാൽ നോ പ്രൊഫൈൽ ഫോട്ടോ, നോ ഐഡന്റിന്റി എന്നാണ് ബാല മറുപടി നൽകിയത്.

നടൻ ബാല, നിങ്ങളുടെ മൂല്യം നിങ്ങൾക്കറിയില്ല, ദാമ്പത്യം പുനഃസ്ഥാപിക്കുന്നതിൽ ദൈവത്തിന് ധാരാളം നിയമങ്ങളുണ്ട്, നിങ്ങൾക്ക് അനുഗ്രഹങ്ങൾ നിലനിർത്തണമെങ്കിൽ നിങ്ങൾ നിയമങ്ങൾ പാലിക്കണം. ഞങ്ങളെ നിങ്ങളുടെ ശത്രുക്കളായി കാണരുത്, ഞങ്ങൾ എല്ലാവരും നിങ്ങളുടെ അഭ്യുദയകാംക്ഷികളാണ്, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് കമന്റ്.

അതേസമയം തന്റെ നാട്ടിലെത്തിയ ബാല മുറപ്പെണ്ണ് കോകിലയുമായി ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചപ്പോഴും ഇത്തരം വിമർശനം ഉയർന്നിരുന്നു. എന്റെ ത്യാഗങ്ങൾ ഭീരുത്വമല്ല, എന്റെ കൃതജ്ഞതയായി അത് പരിഗണിക്കുക.

16 വര്‍ഷത്തിനുശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് ബാല പറഞ്ഞത്. അതോട് കൂടി ബാല വീണ്ടും വിവാഹിതനായി, വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് കാരണമായി.

അതേസമയം ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ചും ആസ്തി എത്രയുണ്ടെന്നുമടക്കം റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പിരിയാന്‍ നേരത്ത് ബാല തന്റെ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തതായി നടന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്.

മാത്രമല്ല ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കി രംഗത്ത് വന്നതും ശ്രദ്ധയമായിരുന്നു. ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുതെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും സന്തോഷ് സൂചിപ്പിച്ചിരുന്നു.

തമിഴിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്പനി ബാലയുടെ മുത്തച്ഛന്റേതായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള വ്യക്തിയാണ്. സഹോദരന്‍ ശിവനയും നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്.

ഈ സ്വത്തുക്കളെല്ലാം മകള്‍ പാപ്പുവിന് ഉള്ളതല്ലേയെന്നും ഭാഗ്യം ചെയ്ത കുഞ്ഞാണ് പാപ്പു എന്നും ചിലര്‍ കമന്റിട്ടിരുന്നു. എന്നാല്‍ സ്വത്തിനേക്കാളും പണത്തേക്കാളും ഒക്കെ വലുത് അച്ഛനും അമ്മയും ഒരുമിച്ചുള്ള ജീവിതവും സന്തോഷവും സമാധാനവുമാണെന്നും അവിടെ പണത്തിന് പ്രാധാന്യമില്ലെന്നുമായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

More in Actor

Trending