News
പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്, വളരെ ജെനുവിൻ ആണ്; മീരാ ജാസ്മിനെ അപ്രതീക്ഷിതമായി കണ്ട സംഭവത്തെ കുറിച്ച് നരേൻ!
പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്, വളരെ ജെനുവിൻ ആണ്; മീരാ ജാസ്മിനെ അപ്രതീക്ഷിതമായി കണ്ട സംഭവത്തെ കുറിച്ച് നരേൻ!
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിനിന്ന നടനാണ് നരേൻ. നിരവധി സിനിമകളിൽ നായകനായും സഹനടൻ ആയും എല്ലാമെത്തിയ നരേൻ ചെയ്ത കഥാപാത്രങ്ങളിൽ മിക്കവയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത് എന്ന സിനിമയിലൂടെ ആണ് നരേൻ അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ നരേൻ വേഷമിട്ടിട്ടുണ്ട് .
മലയാളത്തിൽ മാത്രം ഒതുങ്ങാതെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടനായി നരേൻ മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ മുരളി എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയത്.
കൈതി ഉൾപ്പെടെയുള്ള തമിഴ് സിനിമകളിലും നടൻ അടുത്തിടെ ശ്രദ്ധേയ വേഷം ചെയ്തു. അദൃശ്യം ആണ് നരേന്റെ ഏറ്റവും പുതിയ സിനിമ. ഒരേസമയം മറ്റ് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.
മലയാളത്തിലെ മിക്ക താരങ്ങളുടെ ഒപ്പവും നരേൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇവരെ കുറിച്ച്
നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
“ക്ലാസ്മേറ്റിലൂടെയാണ് മലയാളത്തിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ടായത്. അങ്ങനെ ഒരു തീമും ആയിരുന്നല്ലോ. അതിന് ശേഷം അവരിൽ പൃഥിയോടൊപ്പമാണ് കൂടുതൽ സിനിമകൾ ചെയ്തത്. അങ്ങനെ പ്ലാൻ ചെയ്തതല്ല, സംഭവിച്ചതാണ്.പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്. വളരെ ജെനുവിൻ ആണ്. സിനിമ കഴിഞ്ഞാൽ വിളിച്ച് കുശലാന്വേഷണങ്ങൾ നടത്തുന്ന സൗഹൃദങ്ങൾ കുറവാണ്. എല്ലാവരും അവരുടേതായ തിരക്കുകളിൽ ആണെന്നും നരേൻ പറഞ്ഞു.
‘മീര ജാസ്മിനെക്കുറിച്ചും നരേൻ സംസാരിച്ചു. വളരെ കഴിവുള്ള ആളാണ്. വളരെ ഇന്റൻസും വൾനറബിളും ആണ്. മീരയെ അന്ന് കണ്ടത് അപ്രതീക്ഷിതം ആയാണ്. ദുബായിൽ ചെന്നപ്പോൾ വേറെ ഒരു ആവശ്യത്തിന് മീരയെ കോൺടാക്ട് ചെയ്യണമായിരുന്നു. അപ്പോൾ എന്തായാലും നേരിൽക്കാണാം എന്ന് കരുതി. കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ മീറ്റ് ചെയ്തത്. ഫൺ ആയിരുന്നു എന്നും നരേൻ പറഞ്ഞു.
ഏറ്റവും കഴിവുള്ള നടിയാണ് ഉർവശി ചേച്ചി. കോമഡി കൈകാര്യം ചെയ്യാൻ പറ്റുന്നതിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ആളാണ് അവരെന്നും നരേൻ പറഞ്ഞു. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് പാർട്ട് 2 ഉണ്ടാകുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അടുത്തിടെ നരേൻ പറഞ്ഞത്.
എവിടെ പോയാലും ആരെങ്കിലുമൊക്കെ ക്ലാസ്മേറ്റ്സിന്റെ പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. പാർട്ട് 2 വന്നാൽ ഞാൻ ഉണ്ടാവില്ലല്ലോ സിനിമയിൽ. അതുകൊണ്ട് വേണ്ട എന്നാണ് എന്റെ അഭിപ്രായം. തൃശൂർ കേരളവർമ്മ കോളജിലാണ് പഠിച്ചത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രം ഹൃദയത്തോട് അടുത്ത് നിൽക്കുന്നതാണ്. സിനിമയിൽ കഥാപാത്രത്തിനുണ്ടാകുന്ന മരണം ഒഴിച്ച് കഴിഞ്ഞാൽ മുരളിയേ പോലെ ഒരാളായിരുന്നു ഞാനും.
കോളജ് ലൈഫിൽ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്യുന്ന എസ്എഫ്ഐയോടും കെഎസ്‌യുവിനോടും അടുത്ത് നിൽക്കുന്ന ഒരാളായിരുന്നു. എന്റെ കോളേജ് ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുത്താൻ കഴിഞ്ഞ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഇപ്പോഴും എവിടെ ചെല്ലുമ്പോഴും ക്ലാസ്മേറ്റ്സിലെ പാട്ട് പറഞ്ഞു എന്നെ പരിചയപ്പെടുത്താറുണ്ട്.. എന്നും നരേൻ പറഞ്ഞിരുന്നു.
about nareyan