ബാലതാരമായി മമ്മൂട്ടി സിനിമയിലൂടെ വന്ന നടിയോട് കൊല്ലം തുളസി പറഞ്ഞ ആ ” കമന്റ് ” – വിളറിവെളുത്തു നടി – ആ “കമന്റ് “പുറത്തു വിട്ടു മാധ്യമ പ്രവർത്തകൻ ..
ബാലതാരമായി മമ്മൂട്ടി സിനിമയിലൂടെ വന്ന , കൊല്ലം തുളസി പറഞ്ഞ ആ ” കമന്റ് ” – വിളറിവെളുത്തു നടി – ആ “കമന്റ് “പുറത്തു വിട്ടു മാധ്യമ പ്രവർത്തകൻ ..
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസതാവന നടത്തി പുലിവാലു പിടിച്ച താരമാണ് കൊല്ലം തുളസി.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ജഡ്ജിമാരേയും വിധിയെ അനുകൂലിക്കുന്ന സ്ത്രീകളേയും അധിക്ഷേപിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ശബരിമലയിൽ കയറുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു തുളസിയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
തുടർന്ന് കൊല്ലം തുളസി മാപ്പ് പറഞ്ഞു. ആ പരാമർശം പിൻവലിക്കുകയാണെന്നും ആർക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കിൽ നിരുപാധികം മാപ്പ് പറയുന്നുവെന്നും തുളസി പറഞ്ഞു. കൊല്ലം ചവറയിൽ എൻ ഡി എയുടെ ശബരിമല സംരക്ഷണ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപം.
അതൊരു അബദ്ധ പ്രയോഗമായിരുന്നുവെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം കയറിയപ്പോൾ നടത്തിയ പരാമർശമായിരുന്നു അതെന്നും കൊല്ലം തുളസി പറഞ്ഞത്. അയ്യപ്പ സ്വാമി തന്റെ ദൈവമാണെന്നും ആചാരങ്ങൾ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കുമെന്നും അയ്യപ്പ ഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് പങ്കുവച്ചതെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം.
അതേസമയം കൊല്ലം തുളസി ഇതിനു മുമ്പും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും സ്ത്രീകളോട് പൊതുവെ അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് അതാണെന്നും വ്യക്തമാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഷിബു ഇ വി എന്ന വ്യക്തിയാണ് തുളസിയെക്കുറിച്ച് പോസ്റ്റ് ചെയ്തത്.
“കൊല തൊളസി” യെ കുറിച്ചാണ്, രണ്ടു വർഷം മുമ്പാണ് അമൃതാ ടിവിയുടെ ടോക് ഷോ മലയാളി ദർബാർ ആണ് വേദി. ഞാൻ, കൊല്ലം തുളസി, ഒരു സംവിധായകൻ, കൗമാരത്തിലേക്ക് കടന്നു തുടങ്ങിയ നടി എന്നിവരാണ് അതിഥികൾ. നടി ബാലതാരമായി മമ്മൂട്ടി സിനിമയിലൂടെ വന്നതാണ്. എല്ലാവരും പരസ്പരം
പരിചയപ്പെടുന്നു.
നടി എന്റെ അടുത്ത സീറ്റിൽ. കൊല്ലം തുളസിയുടെ അടുത്ത് വന്ന് ആ പെൺകുട്ടി വിനയത്തോടെ പരിചയപ്പെടുത്തുന്നു. “അറിയാം അറിയാം.. നീയിപ്പം തമിഴിലാ അല്ലേ? അവിടെ വല്ലോമൊക്കെ കാണിക്കണ്ടെ പിടിച്ചു നിൽക്കാൻ, അതോ നീ കാണിച്ചു തൊടങ്ങിയോ? ഹ ഹ ഹ…അട്ടഹസത്തോടെ തുളസിയുടെ അറു വഷളൻ ചിരി എല്ലാവരോടുമായി. ചിലർ ചിരിച്ചു, ആ പെൺകൊച്ച് വിളറി ഒന്നു ചിരിച്ചു.
നോക്കണം, കഷ്ടിച്ച് 15 വയസു കാണും ആ പെൺകുട്ടിക്ക്, അതിന്റെ അമ്മയുടെയും സ്റ്റുഡിയോ ഫ്ളോറിലുള്ളവരുടേയും മുഴുവൻ മുന്നിലായിരുന്നു ഈ വിടന്റെ വെടലച്ചിരി.
സിനിമേലു മാത്രമല്ല ജീവിതത്തിലും വെറും നാറിയാ. ഇതായിരുന്നു ഷിബുവിന്റെ പോസ്റ്റ്.