Connect with us

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണം, വിജയിച്ചശേഷം സുരേഷ് ​ഗോപി എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു; കൊല്ലം തുളസി

Actor

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണം, വിജയിച്ചശേഷം സുരേഷ് ​ഗോപി എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു; കൊല്ലം തുളസി

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണം, വിജയിച്ചശേഷം സുരേഷ് ​ഗോപി എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു; കൊല്ലം തുളസി

ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമയിലെ എല്ലാ വിവരങ്ങളും കൃത്യമായി മനസിലാക്കുന്ന വ്യക്തയാണ് കൊല്ലം തുളസി. സിനിമയിൽ നിന്ന് മാത്രമല്ല, സീരിയലുകളിൽ നിന്ന് വരെ ഇപ്പോൾ ഇടവേളയെടുത്തിരിക്കുകയാണ് നടൻ. ഇപ്പോഴിതാ നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും കേന്ദ്രമന്ത്രിയായശേഷമുള്ള സുരേഷ് ​ഗോപിയുടെ മാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ.

മലയാള സിനിമയിൽ ലോബികളുണ്ട്. ഇല്ലെന്ന് പറയാനാവില്ല. ദീലിപ് തളർന്നതല്ല ദിലീപിനെ തളർത്തിയതാണ് എന്നാണ് എന്റെ ഒരു വിലയിരുത്തൽ. കാരണം ദിലീപ് മലയാള സിനിമയിൽ ശക്തനായിട്ട് കേറി വന്നു. ഞാനൊക്കെ ആദ്യം കാണുമ്പോൾ തമാശയൊക്കെ കാണിക്കുന്ന ഒരു ചെറിയ പയ്യനായിരുന്നു ദിലീപ്.

അവിടെ നിന്ന് വളർന്ന് വന്ന് അവസാനം സിനിമാക്കാരുടെ പടം പ്രൊഡ്യൂസ് ചെയ്യാനുള്ള ധൈര്യം വരെ കാണിച്ചു. വേറെ ആർക്കും തോന്നിയില്ലല്ലോ അത്. ദിലീപ് അതുകൊണ്ട് പണം ഉണ്ടാക്കി. സ്വയം ശക്തനായി. അതിനുള്ള അവസരം മറ്റുള്ളവർ ഉണ്ടാക്കി കൊടുത്തു. ദിലീപ് ഭാ​ഗ്യവാനല്ലേ… രണ്ട് മൂന്ന് നടിമാരുമായുള്ള ബന്ധങ്ങൾ വെക്കാനും ഒക്കെ പറ്റിയത് ഒരു ഭാ​ഗ്യമല്ല.

ദിലീപിനെ മോശക്കാരനായി ഞാൻ കാണുന്നില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണം. ദിലീപ് വിഷയത്തിൽ കോടതിയാണോ പോലീസാണോ നടീനടന്മാരാണോ ആരാണ് ഇതിൽ വില്ലന്മാർ..? എത്രനാളായി കേസ് കോടതിയിൽ ഇട്ട് കളിക്കുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചുകൊണ്ട് പോകാൻ ദിലീപിന് കഴിയുന്നുണ്ടെങ്കിൽ ദിലീപാണ് ഏറ്റവും വലിയ ആള്.

ദിലീപിനെ ഇവിടുത്തെ പ്രധാനമന്ത്രിയാക്കണം എന്നാണ് എനിക്ക് പറയാനുള്ളത് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ​ഗോപിയെ കുറിച്ചും നടൻ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് നിന്ന് വിജയിച്ചശേഷം സുരേഷ് ​ഗോപി തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ​ഗോപിയും ഞാനുമായി നല്ല സൗഹൃദമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

എനിക്ക് ഇഷ്ടവുമാണ്. കാരണം ബേസിക്കലി അദ്ദേഹം ഒരു മാന്യനും പാവവുമാണ്. ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടായിരുന്നു. വിജയിച്ചശേഷം സുരേഷ് ​ഗോപി എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു. ഇപ്പോഴും സിനിമയിലെ നായകന്റെ രീതിയിലാണ് സുരേഷ് ​ഗോപി നിൽക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത് സുരോ​ഷ് ​ഗോപി ഉയരാത്തതിൽ എനിക്ക് ദുഖവും വിഷമവും നിരാശയുമുണ്ട്.

തൃശൂരിൽ തന്നെയുള്ള പലരും എന്നോട് പറഞ്ഞു… സുരേഷ് ​ഗോപിയിലുള്ള പ്രതീക്ഷ പോയിയെന്ന്. ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സുരേഷ് ​ഗോപിക്ക് അമിത പ്രതീക്ഷയുണ്ടായിരുന്നുവെന്ന് തോന്നുന്നു. അത് കിട്ടാത്തതിലുള്ള പരിഭവം കൊണ്ട് പൊരുത്തപ്പെട്ട് പോകാൻ അ​ദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് തോന്നുന്നു. രാജ്യത്തിന് അ‍ഡ്ജസ്റ്റ്മെന്റിൽ ഭരിക്കുന്ന മന്ത്രിയല്ല വേണ്ടത്.ൈൈൈൈൈൈൈൈൈ

ജനങ്ങൾക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ കഴിവുള്ള മന്ത്രിയെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സുരേഷ് ​ഗോപി സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും എന്നും കൊല്ലം തുളസി പറയുന്നു. അ​ദ്ദേഹത്തിന്റെ വാക്കുകൾ വളരെപ്പെട്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. അതോ പോലെയാണ് ഞാനും ഭാര്യയുമെന്നാണ് ദാമ്പത്യ ജീവിതത്തെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞത്. ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചതെന്നും ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖമെന്നും അദ്ദേഹം പറയുന്നു..അതേസമയം, ഭാര്യയെ സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കും അകലാനുള്ള കാരണമെന്നും അന്ന് നടൻ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actor

Trending