Connect with us

മമ്മൂട്ടി വളരെ സിമ്പിളാണ്, പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിളാണ്; കൊല്ലം തുളസി

Actor

മമ്മൂട്ടി വളരെ സിമ്പിളാണ്, പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിളാണ്; കൊല്ലം തുളസി

മമ്മൂട്ടി വളരെ സിമ്പിളാണ്, പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിളാണ്; കൊല്ലം തുളസി

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് പിന്നീട് സിനിമകളില്‍ നിന്നെല്ലാം അദ്ദേഹം അപ്രതക്ഷ്യനായിരുന്നു. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകള്‍ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടനാണ്. വെയിറ്റ് കാണിക്കുന്നതാണ്. പക്ഷെ അത്രയൊന്നുമില്ല സത്യത്തില്‍. അദ്ദേഹം ആള് വളരെ സിമ്പിളാണ്. പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും. അത് അദ്ദേഹത്തിന്റെ രീതിയാണെന്നാണ് കൊല്ലം തുളസി പറയുന്നത്.

ഒരു ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്, ഞാന്‍ തിരിച്ച് മറുപടി കൊടുത്തിട്ടുമുണ്ട്. അത് അദ്ദേഹത്തിന്റെ രീതിയാണ്. മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിളാണ്. ചിരിച്ചു കൊണ്ടാണ് സംസാരിക്കുക. നമ്മള്‍ കരുതുക നമ്മളെ സുഖിപ്പിക്കുകയാണ്. ആ തോന്നിപ്പിക്കലാണ് അദ്ദേഹത്തിന്റെ കഴിവ്, മമ്മൂട്ടിയ്ക്ക് അതില്ലെന്നും കൊല്ലം തുളസി പറയുന്നു.

തനിക്ക് സിനിമകള്‍ ലഭിക്കാതെ പോയതിനെക്കുറിച്ചും അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു. പ്രധാന കാരണം എനിക്ക് കോക്കസ് ഒന്നും ഇല്ല. എന്നെ സിനിമയില്‍ ഇന്‍ഡ്രഡ്യൂസ് ചെയ്ത് വലുതാക്കണം എന്ന് ആഗ്രഹിച്ചവരില്ല. നേരെ മറിച്ച് കുശുമ്പുള്ളവരുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തിനാണ് അഭിനയിക്കാന്‍ വരുന്നതെന്ന് പറഞ്ഞതും എന്നെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്. തനിക്ക് പാരകള്‍ വെച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല. അക്കാര്യത്തിലൊക്കെ ശുദ്ധമായ നിലപാടാണ് എനിക്കുള്ളത്. ഓരോരുത്തര്‍ക്ക് വിധിച്ചിട്ടുള്ളത് വിധിപോലെ കിട്ടും. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കണക്കാക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം തുളസിയുടെ വ്യക്തിജീവിതവും അത്ര സുഖകരമായിരുന്നില്ല. ഭാര്യയും മകളും തന്നെ ഉപേകഷിച്ച് പോയെന്നാണ് കൊല്ലം തുളസി പറയുന്നത്. കാന്‍സര്‍ രോഗവും ബാധിച്ചിരുന്നു. എന്നാല്‍ ഭാര്യയും മകളും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. അസുഖം വന്നപ്പോള്‍ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചാല്‍ വന്ന് കണ്ട് പോകാമല്ലോ. ഒന്നും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവരല്ലെന്നാണ് അദ്ദേഹം അവരെക്കുറിച്ച് പറഞ്ഞത്.

ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. അതോ പോലെയാണ് ഞാനും ഭാര്യയുമെന്നാണ് ദാമ്പത്യ ജീവിതത്തെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞത്. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചതെന്നും ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖമെന്നും അദ്ദേഹം പറയുന്നു..അതേസമയം, ഭാര്യയെ സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കും അകലാനുള്ള കാരണമെന്നും കൊല്ലം തുളസി അഭിപ്രായപ്പെട്ടിരുന്നു. .സിനിമാ രംഗത്ത് നിന്നും വിളിക്കാത്തതില്‍ ദുഖമുണ്ട്. രോഗിയായി തള്ളിക്കളയുകയാണുണ്ടായതെന്നും കൊല്ലം തുളസി തുറന്ന് പറഞ്ഞു.

മാസങ്ങളായി താന്‍ തന്റെ യൂറിന്‍ കുടിക്കുന്നുണ്ടെന്നും തന്റെ പല ശാരീരിക അസ്വസ്ഥതകളും മാറിയെന്നുമുള്ള അവകാശ വാദമായിരുന്നു നടന്‍ ഉയര്‍ത്തിയിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. കൊല്ലം തുളസിയുടെ ഈ അവകാശവാദത്തിന് ആരോഗ്യ വിദഗ്ധര്‍ രംഗത്ത് എത്തിയിരുന്നു. യൂറിന്‍ തെറാപ്പിയ്ക്ക് യാതാരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്.

‘എനിക്ക് ഒരുപാട് രോഗങ്ങള്‍ ഉള്ള ഒരാളാണ്. എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ട്, ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകള്‍ക്ക് ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. പക്ഷെ അതിനെയെല്ലാം ഞാന്‍ ഇപ്പോള്‍ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള അവസ്ഥയില്‍ അല്ല ഞാനിപ്പോള്‍,’

‘വളരെ സന്തോഷവും അഭിമാനത്തോടെയും ഞാന്‍ പറയാം. ഞാന്‍ ആറ് മാസമായിട്ട് ഒരു തെറാപ്പി ചെയ്യുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ചിരിയും അവജ്ഞയും പുച്ഛമോക്കെ തോന്നാം. ചിലപ്പോള്‍ അത്ഭുതവും കൗതുകവും വരെ തോന്നാം. മറ്റൊന്നുമല്ല, യൂറിന്‍ തെറാപ്പി. യൂറിന്‍ തെറാപ്പി എന്ന് പറഞ്ഞാല്‍ മൂത്രം കുടിക്കുക. സാക്ഷല്‍ പരമശിവന്‍ പോലും ഇത് ചെയ്തിട്ടുണ്ട്,’എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Actor

Trending