Connect with us

ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയം; മതാചാരാങ്ങൾക്കു വേണ്ടി ഒത്തുകൂടരുത് എ.ആര്‍. റഹ്മാന്‍

Music Albums

ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയം; മതാചാരാങ്ങൾക്കു വേണ്ടി ഒത്തുകൂടരുത് എ.ആര്‍. റഹ്മാന്‍

ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയം; മതാചാരാങ്ങൾക്കു വേണ്ടി ഒത്തുകൂടരുത് എ.ആര്‍. റഹ്മാന്‍

രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാത്രിയെന്നോ പകലെന്നോയില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് എ.ആര്‍. റഹ്മാന്‍. ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയമാണിതെന്നും മതാചാരാങ്ങൾക്കു വേണ്ടി ഇപ്പോൾ ഒത്തുകൂടുകയല്ല വേണ്ടതെന്നും റഹ്മാൻ പറയുന്നു

റഹ്മാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യ ശത്രുവിനെ നേരിടാൻ നമുക്കിടയിലെ ഭിന്നത മറന്ന് ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയമാണിത്. ചുറ്റുമുള്ളവരെയും വയോധികരെയും അതിഥി തൊഴിലാളികളെയും സഹായിക്കാൻ തയ്യാറാവുക. ദൈവം നമ്മുടെയോരോരുത്തരുടെയും ഉള്ളിൽ തന്നെയാണ്. മതാചാരാങ്ങൾക്കു വേണ്ടി ഇപ്പോൾ ഒത്തുകൂടുകയല്ല വേണ്ടത്. മറിച്ച്, സർക്കാരിന്റെ നിർദ്ദേശപ്രകാരം വീടുകളിൽ തന്നെ കഴിയുക.

ഏതാനും ആഴ്ചകൾ‌ സമ്പർക്ക വിലക്കിൽ കഴിയുന്നതിലൂടെ തുടർന്നു ജീവിക്കാൻ ഒരുപാട് വർഷങ്ങൾ നാം നേടിയെടുക്കുകയാണ് എന്നോർക്കുക. വൈറസ് പകർത്തി മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കൂ. നാം ഓരോരുത്തരും വൈറസ് വാഹകരാണോ എന്നു പോലും നമുക്കറിയില്ലല്ലോ. ചെറിയ രോഗലക്ഷണം പോലും അവഗണിക്കരുത്. വ്യാജ വാർത്ത പ്രചരിപ്പിച്ച് മറ്റുള്ളവരിൽ ഭീതി ജനിപ്പിക്കാതിരിക്കുക. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന ബോധ്യത്തോടെ ചിന്തിച്ച് പ്രവർത്തിക്കാം’

A R RAHMAN

More in Music Albums

Trending

Recent

To Top