Bollywood
അവതാരക ഹിന്ദിയില്‍ സംസാരിച്ചു; ഓഡിയോ ലോഞ്ചിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എ ആര്‍ റഹമാന്‍
അവതാരക ഹിന്ദിയില്‍ സംസാരിച്ചു; ഓഡിയോ ലോഞ്ചിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എ ആര്‍ റഹമാന്‍
വേദി വിട്ട് ഇറങ്ങിപ്പോയി എ ആര്‍ റഹമാന്‍. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. അവതാരക ഹിന്ദിയില്‍ സംസാരിച്ചതിന് പിന്നാലെയാണ് റഹമാന്‍ വേദി വിട്ടത്. തമാശ രൂപേണയാണ് റഹമാന്‍ വേദി വിട്ടതെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
’99 സോങ്‌സി’ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. തമിഴില്‍ സംസാരിച്ചു കൊണ്ടിരുന്ന അവതാരക നായകനായെത്തുന്ന ഇഹാന്‍ ഭട്ടിനെ സ്വാഗതം ചെയ്യാനായി ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതു കേട്ട് ചിരിച്ചു കൊണ്ട് റഹമാന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി സ്റ്റേജിനു താഴെയുള്ള കസേരയില്‍ പോയി ഇരിക്കുകയായിരുന്നു. ക്ഷമാപണം ചെയ്ത അവതാരകയോട് ‘ചുമ്മാ തമാശയ്ക്കു ചെയ്തതാണെ’ന്നു പുഞ്ചിരിയോടെ റഹമാന്‍ പറയുന്നതും വിഡിയോയില്‍ കാണാം.
ഹിന്ദിയിലേക്കു മാറിയപ്പോള്‍ അദ്ഭുതത്തോടെ ചിരിച്ചു കൊണ്ടാണ് റഹമാന്‍ പ്രതികരിച്ചത്. ‘തമിഴില്‍ ആണോ സംസാരിക്കുക എന്ന് ഞാന്‍ താങ്കളോട് ചോദിച്ചതല്ലേ’ എന്ന് റഹമാന്‍ തമാശരൂപേണ ആരാഞ്ഞു. അതോടെ വേദിയിലും സദസിലും ചിരി പടര്‍ന്നു. ഇഹാന്‍ ഭട്ടിനു സ്വാഗതം നേരാന്‍ വേണ്ടി മാത്രമാണ് ഹിന്ദിയില്‍ സംസാരിച്ചതെന്നും പിണങ്ങിപ്പോകല്ലേയെന്നും അവതാരക റഹമാനോട് പറയുന്നത് കേള്‍ക്കാം.
സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന സിനിമയാണ് 99 സോങ്‌സ്. ചിത്രത്തിന്റെ തിരക്കഥ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത് റഹമാന്‍ തന്നെയാണ്. വിശ്വാസ് കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
