Music Albums
ആരാധകരുടെ പരാതിയ്ക്ക് പരിഹാരം; ജയിലര്‍ വിജയത്തിന് പിന്നാലെ അനിരുദ്ധിന് സമ്മാനവുമായി നിര്‍മ്മാതാവ്
ആരാധകരുടെ പരാതിയ്ക്ക് പരിഹാരം; ജയിലര്‍ വിജയത്തിന് പിന്നാലെ അനിരുദ്ധിന് സമ്മാനവുമായി നിര്‍മ്മാതാവ്
രജനികാന്തിന്റേതായി പുറത്തെത്തി വന്‍ വിജയം കൊയ്ത ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം നിര്‍മ്മാതാവ് കലാനിധി മാരന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും രജനികാന്തിനും ചേസികും കാറും സമ്മാനിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ സിനിമയുടെ സംഗീത സംവിധായകന്‍ അനിരുദ്ധിന് സമ്മാനങ്ങള്‍ നല്‍കാത്തതില്‍ ആരാധകര്‍ നിരാശ പങ്കുവെക്കുകയും ചെയ്തു. സിനിമയുടെ നട്ടെല്ല് പോലെയാണ് ചിത്രത്തില്‍ അനിരുദ്ധിന്റെ സംഗീതമെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ അദ്ദേഹത്തിന് എന്തുകൊണ്ട് സമ്മാനം നല്‍കിയില്ല എന്നാണ് പലരും ചോദിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ പരാതിയ്ക്ക് പരിഹാരമായിരിക്കുകയാണ്. തിങ്കളാഴ്ച കലാനിധി മാരന്‍ അനിരുദ്ധിന് ചെക്ക് സമ്മാനിച്ചു. സണ്‍ പിക്‌ചേഴ്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സിനിയമയിലെ ബിജിഎമ്മും ഗാനങ്ങളും ഒരുപോലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയവയാണ്. ‘കാവാല’, ‘ഹുകും’ എന്നീ ഗാനങ്ങള്‍ ഈ വര്‍ഷത്തെ പ്ലേലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ഈ ഗാനങ്ങള്‍ ഉണ്ടാക്കിയ ട്രെന്‍ഡ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
അതേസമയം ജയിലര്‍ ഈ മാസം ഏഴാം തീയതി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തുന്നത്. രജനികാന്തിന് പുറമെ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, വിനായകന്‍, രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങിയൊരു വന്‍താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.
