Malayalam
‘റോജ’യിലൂടെയാണ് ബഹുമതികൾ കിട്ടിയിരുന്നത്; ആ സമയം എ.ആര്‍. റഹ്മാന് കേൾക്കേണ്ടി വന്ന ചോദ്യം; മറുപടിയായി അന്നൊന്നും പറയേണ്ടി വന്നില്ല, എല്ലാം കാലം തെളിയിച്ചു !
‘റോജ’യിലൂടെയാണ് ബഹുമതികൾ കിട്ടിയിരുന്നത്; ആ സമയം എ.ആര്‍. റഹ്മാന് കേൾക്കേണ്ടി വന്ന ചോദ്യം; മറുപടിയായി അന്നൊന്നും പറയേണ്ടി വന്നില്ല, എല്ലാം കാലം തെളിയിച്ചു !
നിങ്ങൾ ഏതു സംഗീത സംവിധായകന്റെ ആരാധകനായാലും എ ആർ റഹ്‌മാന്റെ ഒരു ഗാനമെങ്കിലും നിങ്ങളുടെ പ്ലേലിസ്റ്റിൽ ഉണ്ടാകും. ‘റോജ’ സിനിമയിലെ ഗാനം മൂളാത്തവരും ആരുമുണ്ടാകില്ല . ആദ്യ സിനിമയിലൂടെത്തന്നെ സംഗീത പ്രേമികളെ കൈയ്യിലെടുത്ത സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. തനിക്ക് കിട്ടിയ ബഹുമാനവും അവസരങ്ങളും ഒക്കെ റോജ എന്ന ഗാനത്തിലൂടെയാണെന്നും അടുത്തിടെ എ ആർ റഹ്‌മാൻ പറഞ്ഞിരുന്നു.
അതേസമയം, അത്ര നിസ്സാരമായിരുന്നില്ല എ ആർ റഹ്മാന്റേയും കലാ ജീവിതം. മണിരത്‌നം സിനിമകള്‍ക്ക് നിരവധി തവണ പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് എ.ആര്‍. റഹ്മാന്‍. മണിരത്‌നത്തിനൊപ്പം ജോലി ചെയ്യുന്നത് എന്നും പ്രിയപ്പെട്ട കാര്യമാണെന്ന് റഹ്മാന്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.
ഇതിനിടയിൽ ഒരു അനുഭവം തുറന്നുപറയുകയാണ് റഹ്മാന്‍. മണിര്തനം സിനിമ ചെയ്യാനുള്ള പ്രായം നിനക്കായോ എന്ന് റോജ സിനിമയ്ക്കായുള്ള കരാറില്‍ ഒപ്പിട്ട സമയത്ത് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് എ.ആര്‍. റഹ്മാന്‍ പറയുന്നു. ഒരു പ്രമുഖ പാത്രത്തിൽ വന്ന കുറിപ്പിലാണ് ഇത്തരത്തിൽ എഴുതിയിരിക്കുന്നത്.
‘റോജയ്ക്കായി ഞാന്‍ ഒപ്പു വച്ചപ്പോള്‍ എന്നോട് പലരും പറഞ്ഞിരുന്നു. മണിരത്‌നം സിനിമ ചെയ്യാനുള്ള പ്രായം നിനക്കായോ എന്ന്. ഞാന്‍ പറയട്ടെ, അതൊരിക്കലും നേരത്തേ ആയിരുന്നില്ല. മണിരത്‌നം അസാധാരണമായ സര്‍ഗ്ഗശേഷിയുള്ള വ്യക്തിത്വമാണ്. എന്ത് ആശയം വേണമെങ്കിലും അദ്ദേഹവുമായി പങ്കുവെയ്ക്കാം. മണിരത്‌നം എന്നില്‍ പുലര്‍ത്തിയ വിശ്വാസം എന്നെ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു,’ റഹ്മാന്റെ വാക്കുകള്‍.
ഒരു വ്യക്തിക്ക് ഒരുപാടു പേരെ പ്രചോദിക്കാനാകുന്നതുപോലെ ഒരു പാട്ടിന് ചിലപ്പോള്‍ കലാപത്തിനെ തടയാനാകുമെന്നും റഹ്മാന്‍ പറഞ്ഞു.മനോഹരമായ ഈണങ്ങള്‍ കൊണ്ട് തന്റെ ആദ്യ ചിത്രമായ റോജയില്‍ തന്നെ റഹ്മാന്‍ ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയായിരുന്നു. അതുതന്നെയാണ് എ ആർ റഹ്മാൻ എന്ന അതുല്യ കലാകാരൻ നൽകുന്ന മറുപടി.
കാട്ര് വെളിയിടൈ, മോം എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ കൂടി ചേര്‍ത്ത് റഹ്മാന്‍ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയുണ്ടായി.
about a r rahman
