Malayalam
‘അലൈപായുതേ’യും ‘സാതിയ’യും ചെയ്ത സംഗീതാചാര്യനൊപ്പം ; വിവേക് ഒബ്‌റോയിയും മാധവനും എ.ആര്‍. റഹ്മാനും ഒറ്റ ഫ്രെയിമിൽ എത്തിയപ്പോൾ മാധവൻ കുറിച്ചത്!
‘അലൈപായുതേ’യും ‘സാതിയ’യും ചെയ്ത സംഗീതാചാര്യനൊപ്പം ; വിവേക് ഒബ്‌റോയിയും മാധവനും എ.ആര്‍. റഹ്മാനും ഒറ്റ ഫ്രെയിമിൽ എത്തിയപ്പോൾ മാധവൻ കുറിച്ചത്!
ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020-ന് ദുബായില്‍ തുടക്കമായതോടെ നിരവധി താരങ്ങളാണ് അവിടെയെത്തിയ വിശേഷങ്ങൾ പങ്കുവച്ച് എത്തുന്നത്. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്.
ഇപ്പോഴിതാ, സിനിമാതാരങ്ങളായ മാധവനും വിവേക് ഒബ്‌റോയിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ദുബായില്‍ വെച്ച് നടക്കുന്ന ‘എക്‌സ്‌പോ 2020’ല്‍ വെച്ചെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
”ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനത്തില്‍ നിന്ന്. ഇരുവശത്തുമായി രണ്ട് സുഹൃത്തുക്കളും (സാതിയ) എന്നായിരുന്നു എ.ആര്‍. റഹ്മാന്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. പോസ്റ്റിന് മാധവന്‍ കമന്റും ചെയ്തിട്ടുണ്ട്. ”നിങ്ങളെ വീണ്ടും കണ്ടതില്‍ വളരെ സന്തോഷം. നമ്മള്‍ കൊവിഡ് ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് കണ്ടുമുട്ടിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷമായിരിക്കുന്നു. സന്തോഷകരമായ ആ ദിവസങ്ങള്‍ക്ക്,” എന്നായിരുന്നു മാധവന്റെ കമന്റ്.
”ഞങ്ങളുടെ ‘അലൈപായുതേ’യും ‘സാതിയ’യും ചെയ്ത സംഗീതാചാര്യനൊപ്പം,” എന്ന തലക്കെട്ടോടു കൂടി മാധവനും ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ‘അലൈപായുതേ’ . തെന്നിന്ത്യയിലെ ക്ലാസിക് പ്രണയ ചിത്രങ്ങളിലൊന്നാണ്. എ.ആര്‍. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ടവയാണ്.
ആര്‍. മാധവനും ശാലിനിയുമായിരുന്നു സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സാതിയ’ എന്ന പേരില്‍ മണി രത്‌നത്തിന്റെ അസിസ്റ്റന്റായിരുന്ന ഷാദ് അലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 2002ല്‍ റിലീസ് ചെയ്തിരുന്നു. സിനിമയും അതിലെ എ.ആര്‍. റഹ്മാന്‍ ഗാനങ്ങളും ഹിന്ദിയിലും വമ്പന്‍ ഹിറ്റായി മാറി. വിവേക് ഒബ്‌റോയി-റാണി മുഖര്‍ജി താരജോഡിയായിരുന്നു ‘സാതിയ’യില്‍ എത്തിയിരുന്നത്.
about koodevide
