Malayalam
ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Published on
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ് എന്ന യൂട്യൂബ് ചാനലിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
ചാർളി എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ അച്ഛനായി ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാധാകൃഷ്ണൻ ആയിരുന്നു. കൊച്ചി സ്വദേശിയായ രാധാകൃഷ്ണൻ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു രാധാകൃഷ്ണൻ. 2023ൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ഫോട്ടോഗ്രാഫി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
