
Malayalam Movie Reviews
കേരളക്കരയുടെ ഹൃദയം കീഴടക്കി കലാസദൻ ഉല്ലാസ് ! ഗംഭീര പ്രതികരണം ! – ഗാനഗന്ധർവൻ റിവ്യൂ !
കേരളക്കരയുടെ ഹൃദയം കീഴടക്കി കലാസദൻ ഉല്ലാസ് ! ഗംഭീര പ്രതികരണം ! – ഗാനഗന്ധർവൻ റിവ്യൂ !

By
രമേശ് പിഷാരടി രണ്ടാമൂഴത്തിനു എത്തിയപ്പോൾ ഒപ്പം മമ്മൂട്ടി ! എങ്ങനെ പ്രതീക്ഷകൾ വാനോളം ഉയരാതെയിരിക്കും ? അഭിനയ കുലപതിയും ചിരിരാജാവും ഒന്നിക്കുമ്പോൾ ഗാനഗന്ധർവൻ ഗംഭീര ഹിറ്റിലേക്ക് കുതിക്കുകയാണ് . മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത് .
പാട്ടുപാടി കലാസദൻ ഉല്ലാസ് ആരംഭിക്കുകയാണ് .ആദ്യ പകുതിയിൽ അല്പം ലാഗ് അനുഭവപ്പെടുന്നെങ്കിലും രണ്ടാം പകുതി ഗംഭീരമായി ആ കുറവ് മറികടന്നു. പഞ്ചവര്ണ തത്തയിൽ രമേശ് പിഷാരടിയുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ കണ്ടുള്ളു എന്ന് നിസംശയം പറയാൻ സാധ്ക്കും. മലയാളത്തിലെ മുൻനിര സാംവിധായകരിലേക്ക് പിഷാരടി ചുവടു വച്ച് കഴ്ഞ്ഞു.
മമ്മൂട്ടിയെ സൂപ്പർ താരം എന്നതിൽ നിന്ന് മാറ്റി കഴിവുറ്റ നടൻ എന്ന രീത്യിൽ രമേശ് കൃത്യമായി ഉപയോഗിച്ചു . അത് തന്നെയാണ് സിനിമയുടെ ശ്രദ്ധേയ കാരണവും . ഒരു സ്ത്രീ കലാസദൻ ഉല്ലാസിന്റെ ജീവിതത്തിലേക്ക് കടന്നു വരികയും അതിൽ ചുറ്റി പറ്റിയുള്ള കാര്യങ്ങളുമാണ് സിനിമ പങ്കു വയ്ക്കുന്നത് . സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന സംഘത്തിലെ പ്രധാന പാട്ടുകാരിൽ ഒരാളാണ് ഉല്ലാസ്. ഒരു പൊലീസ് കേസിൽ ഉല്ലാസ് അകപ്പെടുന്നതോടെ അയാളുടെ ജീവിതവും കഥയും മാറുകയാണ്.
സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിരിപ്പിക്കാനായി അതിൽ ഒന്നും ഏച്ചുകെട്ടിയിട്ടില്ല എന്നതാണ് . സ്വാഭാവികമായ തമാശകൾ. അതുപിന്നെ ചിരിതാരം സംവിധാനം ചെയ്യുമ്പോൾ അങ്ങനെയാവണമല്ലോ . ഇമോഷണൽ രംഗങ്ങൾ വളരെ കയ്യടക്കത്തിലൂടെ മമ്മൂട്ടിക്ക് അവതരിപ്പിക്കാനുള്ള കാഴ്വ് എന്നും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് .
അത് തന്നെ ഇവിടെയും സംഭവിച്ചരിക്കുന്നത് . വളരെ മനോഹരമായഇമോഷണൽ രംഗങ്ങൾ മമ്മൂട്ടി കാഴ്ച വച്ചു . എല്ലാ നായികമാരും മികച്ച പ്രകടനമാണ് നടത്തിയത് . പ്രത്യേകിച്ച് വക്കീൽ വേഷത്തിൽ എത്തിയ നടിയുടെ പ്രകടനം മികച്ചു നിന്നു.
മനോജ് കെ ജയൻ, മണിയൻപിള്ള രാജു, ഇന്നസെന്റ്, സലിം കുമാർ, മുകേഷ്, റാഫി തുടങ്ങി നിരവധി ആളുകൾ ചെറുതും വലുതുമായ വേഷത്തിൽ വരുന്നുണ്ട്, എല്ലാവരും അവരുടെ ഭാഗം ഭംഗിയാക്കി. സംവിധായകൻ രമേശ് പിഷാരടിയും ഹരി പി നായരും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇച്ചയീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ്. കെട്ടുറപ്പുള്ള മികച്ച ചിത്രം തന്നെയാണ് ഗാനഗന്ധർവൻ .
gana gandharvan review
വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച...
വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി...
കേരളത്തിൽ റെക്കോർഡുകൾ തകർത്ത് ജൂഡ് ആൻറണിയുടെ ‘2018’ മുന്നേറുകയാണ്. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച പ്രതികരണമാണ്...
ത്രില്ലറും ഇമോഷനും ചേർത്തൊരുക്കി പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന ഇരട്ട! ജോജു ജോര്‍ജിനെ നായകനാക്കി രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ്...