Connect with us

ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു; ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ ഇന്ന് റിലീസ് ചെയ്യുന്നു

Movies

ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു; ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ ഇന്ന് റിലീസ് ചെയ്യുന്നു

ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു; ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ ഇന്ന് റിലീസ് ചെയ്യുന്നു

മലയാളികളുടെ ബാലുവും നീലുവും ആദ്യമായി വെള്ളിത്തിരയിൽ ദമ്പതികളായി ഒരുമിക്കുന്ന ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ ഇന്ന് റിലീസ് ചെയ്യുന്നു. കഴിഞ്ഞദിവസം പുറത്തിറക്കിയ ടീസര്‍ സിനിമയുടെ രസച്ചരടിലേക്ക് പ്രേക്ഷകരെ ആകാംഷയോടെ എത്തിക്കുന്ന ഒന്നായിരുന്നു. വന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയില്ലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ സിനിമയിൽ ,
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് കേന്ദ്ര പശ്ചാത്തലം.

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുന്നു.

ശംഖുമുഖം തീരത്തുകൂടി സൈക്കിളില്‍ റോക്കറ്റും തള്ളി നീങ്ങുന്ന ശാസ്ത്രജ്ഞനെ റോക്കറ്റ് വിക്ഷേപിക്കാന്‍ സഹായിച്ച് ശാസ്ത്രജ്ഞനായി മാറിയ വീമ്പു പറയുന്ന ബിജു സോപാനത്തിന്റെ കഥാപാത്രമാണ് ടീസറില്‍ പ്രേക്ഷകര്‍ കണ്ടത്. ഹാസ്യത്തിനു മുന്‍തൂക്കമുള്ളതെന്നു തോന്നിപ്പിക്കുമെങ്കിലും സിനിമയില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ മേധാവിയായ നാസര്‍ ആണ് എത്തുന്നതെന്ന വാര്‍ത്തയും നാസറിന്റെ ഗൗരവം നിറഞ്ഞ പോസ്റ്ററിലെ മുഖഭാവങ്ങളും ഈ സിനിമ ഹാസ്യത്തിന്റെ മാത്രം ചട്ടക്കൂടില്‍ ഒതുങ്ങുന്നതല്ലെന്ന സൂചനയാണ് നല്‍കുന്നത്.

രാജുവിന്റെയും വിമലയുടെയും ‘ലെയ്ക്ക’ ആണ് ടിങ്കു എന്ന നായ. ടീസറില്‍ ടിങ്കുവും പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. വെറും ഭാവാഭിനയമല്ല, സംഭാഷണത്തോടുകൂടി അഭിനയമാണ് ടിങ്കു സിനിമയില്‍ കാഴ്ചവയ്ക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന്റെ ആദ്യ സിനിമയാണ് ‘ലെയ്ക്ക’.

ബൈജു സോപാനം, നിഷ സാരംഗ്, നാസർ എന്നിവരെക്കൂടാതെ ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഏറെ ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള പി.സുകുമാറാണ് ഛായാഗ്രഹണം. ഗാനങ്ങൾ: ബി.ടി.അനിൽകുമാർ, ശാന്തൻ, പി. മുരളീധരൻ, സംഗീതം: സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണിക്കൃഷ്ണൻ. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, കലാസംവിധാനം: അനീഷ് കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: കെ.ജി.ഷൈജു, കോസ്റ്റ്യൂം ഡിസൈൻ: രതീഷ്, മേക്കപ്: അനിൽ നേമം, പ്രൊഡക്ഷൻ കൺട്രോളർ: മുരുകൻ എസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിജയ് ജി.എസ്. വി.പി.എസ്. ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവർ ചേർന്നാണ് ലെയ്‌ക്ക നിർമിച്ചിരിക്കുന്നത്.

More in Movies

Trending