Connect with us

ഒരുപാടിഷ്ടപ്പെട്ടാണ് ഞാന്‍ ‘അനുരാഗ’ത്തിന് യെസ് പറഞ്ഞത്; ഗൗതം മേനോന്‍, ‘അനുരാഗം’ നാളെ മുതല്‍ തിയേറ്ററുകളില്‍!

Malayalam

ഒരുപാടിഷ്ടപ്പെട്ടാണ് ഞാന്‍ ‘അനുരാഗ’ത്തിന് യെസ് പറഞ്ഞത്; ഗൗതം മേനോന്‍, ‘അനുരാഗം’ നാളെ മുതല്‍ തിയേറ്ററുകളില്‍!

ഒരുപാടിഷ്ടപ്പെട്ടാണ് ഞാന്‍ ‘അനുരാഗ’ത്തിന് യെസ് പറഞ്ഞത്; ഗൗതം മേനോന്‍, ‘അനുരാഗം’ നാളെ മുതല്‍ തിയേറ്ററുകളില്‍!

പ്രണയ സിനിമകള്‍ എന്നും സിനിമ പ്രേമികള്‍ക്ക് ഇഷ്ട്ടമുളള വിഷയമാണ്. സിനിമയുടെ തുടക്ക കാലം മുതല്‍ക്കുതന്നെ അത്തരത്തില്‍ മനോഹരമായ സിനിമകള്‍ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുണ്ട്. തമിഴില്‍ അത്തരത്തില്‍ മനോഹര പ്രണയകഥകള്‍ പറഞ്ഞ് പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് ഗൗതം വാസുദേവമേനോന്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായി പ്രണയ നായകനായെത്തുകയാണ് അനുരാഗം എന്ന ചിത്രത്തിലൂടെ.

ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന ചിത്രത്തിലെ നായകനായ അശ്വിന്‍ ജോസിന്റെതാണ്. പല തലമുറകളുടെ പ്രണയം പറയുന്ന ചിത്രത്തിന്റെ കഥപറയാന്‍ ഗൗതം മേനോനെ കാണാന്‍ പോയ അനുഭവം പറയുകയാണ് എഴുത്തുകാരനും സംവിധായകനും. ‘വളരെ പേടിയോടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്, എന്നാല്‍ കൂള്‍ ആയിട്ടാണ് അദ്ദേഹം സ്വീകരിച്ചത്.

കഥ മുഴുവന്‍ കേട്ട് ഇഷ്ട്ടമായതിന് ശേഷം അദ്ദേഹം ഞങ്ങളോട് ഓകെ പറയുകയാണ് ഉണ്ടായത്’. ‘പ്രണയ നായകന്‍മാരെ ഗിറ്റാറുമീട്ടാന്‍ പഠിപ്പിച്ച സംവിധായകനെ ഈ സിനിമയിലൂടെ പ്രണയിതാവായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്’ എന്നാണ് ഷഹദും അശ്വിനും പറയുന്നത്.

അനുരാഗത്തില്‍ ഒരു മ്യൂസിഷന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ലെനയാണ് ഗൗതം മേനോന്റെ ജോഡിയാകുന്നത്. പ്രണയ സിനിമകളുടെ പള്‍സറിയുന്ന ഗൗതംമേനോന്‍, ‘അനുരാഗം’ സിനിമാ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസം എന്ന് വ്യക്തമാക്കുന്നു.

ചിത്രത്തില്‍ ഗൗതംമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഗിറ്റാര്‍ മീട്ടി പാടുന്ന ഗാനം നേരത്തെ ട്രെന്റിങ്ങില്‍ ഇടം നേടിയിരുന്നു. നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകള്‍ക്കും ആല്‍ബം ഗാനങ്ങള്‍ക്കും സംഗീതമൊരുക്കി പ്രശ്‌സതനായ ജോയല്‍ ജോണ്‍സാണ് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

അനുരാഗം സിനിമയുടെ രചന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിന്‍ ജോസിന്റെതാണ്. ഗൗതം വാസുദേവ മേനോനും ലെനയ്ക്കും പുറമേ ജോണി ആന്റണി, ദേവയാനി, ഗൗരി ജികിഷന്‍, മൂസി, ദുര്‍ഗകൃഷ്ണ, ഷീല, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍. സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോപോളാണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്.

കലാസംവിധാനം അനീസ് നാടോടി, പ്രൊജക്റ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് ഫസല്‍ എ ബക്കര്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി.എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്,ഡിഐ ലിജു പ്രഭാകര്‍, സ്റ്റില്‍സ് ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.

More in Malayalam

Trending

Recent

To Top