Connect with us

ഒടുവിൽ ആ വാർത്ത പങ്കുവെച്ച് നാ​ഗചൈതന്യ! വിവാഹമോചനത്തിന് കാരണം… നാ​ഗ ചൈതന്യയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

Malayalam Movie Reviews

ഒടുവിൽ ആ വാർത്ത പങ്കുവെച്ച് നാ​ഗചൈതന്യ! വിവാഹമോചനത്തിന് കാരണം… നാ​ഗ ചൈതന്യയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഒടുവിൽ ആ വാർത്ത പങ്കുവെച്ച് നാ​ഗചൈതന്യ! വിവാഹമോചനത്തിന് കാരണം… നാ​ഗ ചൈതന്യയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. 2017 ലായിരുന്നു സമാന്ത-നാ​ഗചൈതന്യ വിവാഹം. സിനിമാ ലോകത്തെ നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് ശേഷവും സമാന്ത കരിയറിൽ സജീവമായിരുന്നു. എന്നാൽ നാല് വർഷം മാത്രമേ ഇരുവരുടെയും ബന്ധത്തിന് ആയുസുണ്ടായുള്ളൂ. 2021 ൽ സമാന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞു.

വിവാഹമോചനത്തിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ താരങ്ങൾ തയ്യാറായില്ല. ഡിവോഴ്സിന് ശേഷം ഇരുവരും കരിയറിലെ തിരക്കുകളിലേക്ക് കടന്നു. കുറച്ച് നാളുകൾക്ക് ശേഷം നാ​ഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി ഡേറ്റിം​ഗിലാണെന്ന ​ഗോസിപ്പും വന്നു. ഇപ്പോഴിതാ നാ​ഗ ചൈതന്യ നടത്തിയ പരാമർശമാണ് ശ്രദ്ധ നേടുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ വെബ് സീരീസ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. ഫാമിലി മാൻ സീരീസാണ് തനിക്കിഷ്ടപ്പെട്ടതെന്നാണ് നാ​ഗ ചൈതന്യ നൽകിയ മറുപടി. ഫാമിലി മാൻ സീരീസിനെക്കുറിച്ച് നാ​ഗ ചൈതന്യ പരാമർശിക്കുമെന്ന് ആരാധകർ കരുതിയിരുന്നില്ല.

മുൻ ഭാര്യ സമാന്തയാണ് ഈ സീരീസിന്റെ രണ്ടാം സീസണിൽ പ്രധാന വേഷം ചെയ്തത്. നെ​ഗറ്റീവ് വേഷത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സമാന്ത വൻ പ്രേക്ഷക പ്രശംസ നേടി. നേരത്തെ സമാന്ത തെരഞ്ഞെടുക്കുന്ന പ്രൊജക്ടുകൾ നാ​ഗ ചൈതന്യയെ ചൊടിപ്പിച്ചെന്നും ഇതാണ് അകൽച്ചയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കുടുംബത്തിന്റെ പേരിനും പ്രതിഛായക്കും മോശമുണ്ടാക്കുന്ന റോളുകൾ ചെയ്യില്ലെന്ന് നാ​ഗ ചൈതന്യ പറയുകയുമുണ്ടായി.

എന്നാൽ സമാന്ത എന്നും വ്യത്യസ്തമായ റോളുകൾ തേടുന്ന നടിയാണ്. സൂപ്പർ ‍ഡീലക്സ്, ഫാമിലി മാൻ തുടങ്ങിയ പ്രൊജക്ടുകളിൽ സമാന്ത ഒപ്പുവെക്കുന്നത് വിവാഹിതയായിരിക്കെയാണ്. ഈ പ്രൊജക്ടുകളിൽ ഇന്റിമേറ്റ് രം​ഗങ്ങളിലും നടി അഭിനയിച്ചു. ഇതാണോ വിവാ​ഹമോചനത്തിന് കാരണമായതെന്ന് നേരത്തെ ചോദ്യങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ ഫാമിലി മാൻ ഇഷ്ടപ്പെട്ട സീരാസാണെന്ന് പറഞ്ഞതോടെ ഈ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്.

More in Malayalam Movie Reviews

Trending

Recent

To Top