Connect with us

ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ശീലമാക്കിയവർ ഇത് വല്ലതും അറിയുന്നുണ്ടോ ? പട്ടാഭിരാമൻ റിവ്യൂ വായിക്കാം !

Malayalam Movie Reviews

ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ശീലമാക്കിയവർ ഇത് വല്ലതും അറിയുന്നുണ്ടോ ? പട്ടാഭിരാമൻ റിവ്യൂ വായിക്കാം !

ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ശീലമാക്കിയവർ ഇത് വല്ലതും അറിയുന്നുണ്ടോ ? പട്ടാഭിരാമൻ റിവ്യൂ വായിക്കാം !

ഓണത്തിന് മുൻപ് പ്രേക്ഷകർക്ക് മികച്ചൊരു ഭക്ഷണ വിരുന്നുമായാണ് പട്ടാഭിരാമൻ എത്തിയിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അന്നത്തിനെ ദൈവമായി കാണുന്ന ഒരു സമൂഹത്തിൽ ഭക്ഷണത്തിന്റെ പേരിൽ ഇത്രയധികം മായങ്ങൾ നടക്കുന്നുണ്ടോ എന്ന് അത്ഭുതം തോന്നിപോകും .

ജയറാമാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം .ഭക്ഷണത്തിന്റെ പേരിൽ ഒരു അനീതിയും വച്ച് പൊറുപ്പിക്കാത്ത , ഒന്നിലും മായമുണ്ടാകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു മികച്ച പാചകക്കാരനും അതിലുപരി ഹെൽത്ത് ഇൻസ്പെക്ടറുമാണ് ജയറാമിന്റെ കഥാപത്രമായ പട്ടാഭീരാമൻ . അവിവാഹിതനായ പട്ടാഭിരാമന്‌ ആകെ കണ്ടത് 42 പെണ്ണുകാണലുകളാണ് . ഒരു പ്രത്യേക നിബന്ധന ഉള്ളതിനാൽ വിവാഹമൊന്നും നടക്കാതെ പോകുന്ന പട്ടാഭിരാമൻ സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരത്തേക്ക് എത്തുകയാണ് .

തിരുവനന്തപുരം നഗരത്തിന്റെ ഭംഗി വളരെ മനോഹരമായി ഉൾപ്പെടുത്തിയിരിക്കുന്നു . അതി മനോഹരമാണ് ഓരോ ഫ്രെമുകളും . നഗരസഭയും , ജനറൽ ആശുപത്രിയും പത്മനാഭസ്വാമി ക്ഷേത്രവും , കിഴക്കേകോട്ടയുമൊക്കെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു .

തിരുവനന്തപുരത്ത് വച്ച് അപ്രതീക്ഷിതമായി പട്ടാഭിരാമന്‌ ജീവിതത്തിൽ ഒരു കൂട്ട് കിട്ടുന്നു. വിനീത. വിനീതയായി ഷീലു എബ്രഹാം ആണ് അഭിനയിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്ലാങ്ങിൽ ഷീലു മികച്ച പ്രകടനമാണ് കാഴ്ച വച്ചത് .

ഭക്ഷണമാണ് , ഭക്ഷണത്തിലെ മായം കലർത്താലാണ് ഉടനീളം നിറഞ്ഞു നിൽക്കുന്നത്. ചാനൽ അവതാരകയായി എത്തിയ മിയയും മികച്ച പ്രകടനമാണ് നടത്തിയത് . തനൂജ വർമ്മ എന്ന കഥാപാത്രം മിയയുടെ കയ്യിൽ ഭദ്രമായിരുന്നു.

വത്സൻ എന്ന ഹെൽത്ത് ഇൻസ്പെക്ടറായാണ് ബൈജു ചിത്രത്തിൽ എത്തുന്നത്. വളരെ പ്രധാന കഥാപാത്രമാണ് വത്സൻ. തുടക്കത്തിൽ തമാശയുമായി ചിരിപ്പിച്ചും ഇടക്ക് ദേഷ്യം തോന്നിപ്പിച്ചും നീങ്ങിയ വത്സൻ , അവസാനം കണ്ണീരാണ് ഓരോ പ്രേക്ഷകർക്കും ബാക്കിയാക്കുന്നത് .

കെ ആർ കെ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും അയാൾ നടത്തുന്ന വെട്ടിപ്പുകളും പട്ടാഭിരാമന്റെ ശ്രദ്ധയിൽ പെടുന്നതോടെ പിന്നീട് ചിത്രത്തിൽ വലിയ ട്വിസ്റ്റുകളാണ് . അനീതിക്കെതിരെ പ്രതികരിച്ച പട്ടാഭിരാമൻ പിന്നീട് കടന്നു പോകുന്നത് വലിയ അഗ്നി പരീക്ഷണങ്ങളിലൂടെയാണ് . അപ്രതീക്ഷിതമായി കൂടെ നിന്നവരുടെ വരെ മാറ്റം അയാളെ തകർക്കുന്നു. പക്ഷെ അയ്യർ ദി ഗ്രേറ്റ് എന്ന സബ് ടൈറ്റിൽ അര്ഥവത്താകുന്നത് ക്‌ളൈമാക്‌സിലാണ് . പട്ടരുടെ ബുദ്ധിക്ക് കയ്യടികൾ നിറയുകയാണ് തിയേറ്ററിൽ.

പ്രേംകുമാർ – ജയറാം കൂട്ടുകെട്ട് രസിപ്പിച്ചെങ്കിലും അതികം ദൈർഖ്യമില്ലാതെ പോയത് ആരാധകർക്ക് നിരാശയുണ്ടാക്കി. കാരണം വർഷങ്ങൾക്ക് ശേഷം ഇരുവരും എത്തിയപ്പോൾ വാനോളം പ്രതീക്ഷകൾ ആയിരുന്നു. പട്ടാഭിരാമന്റെ അളിയനായാണ് പ്രേംകുമാർ എത്തിയത്.

മായയായി എത്തിയ മാധുരി ചിത്രത്തിൽ ഒരു നിർണായക വേഷമാണ് അവതരിപ്പിച്ചത്. കഥ ഗതിയെ നിർണയിക്കുന്നത് മാധുരിയുടെ കഥാപാത്രമാണ്. ഹരീഷ് കണാരൻ അവതരിപ്പിച്ച ഷുക്കൂർ , സുനിമോനായി എത്തിയ ധർമജൻ എന്നിവർ തിയേറ്ററുകളെ ചിരിപ്പൂരമാക്കി .

ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും അമിതമായി ഉപയോഗിക്കുന്നവർക്ക് ഒരു അടി തന്നെയാണ് ഈ ചിത്രം. അത്തരക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് പട്ടാഭിരാമൻ .

pattabhiraman movie review

More in Malayalam Movie Reviews

Trending

Recent

To Top