Malayalam Movie Reviews
ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ! ‘കാതല്‍’ ലക്ഷങ്ങൾ കളക്ഷൻ നേടി ഏരീസ്പ്ലക്സ്!
ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ! ‘കാതല്‍’ ലക്ഷങ്ങൾ കളക്ഷൻ നേടി ഏരീസ്പ്ലക്സ്!
ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദ കോർ’. ചിത്രം മികച്ച അഭിപ്രായമാണ് ആസ്വാദകരിൽ നിന്നും നിരൂപകരിൽനിന്നും നേടുന്നത്. സമുഹമാധ്യമങ്ങളിൽ ആകമാനം പോസിറ്റീവ് റിവ്യൂസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാലിത് ബോക്സോഫീസ് പ്രകടനത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് കലക്ഷൻ റിപ്പോർട്ടിലൂടെയാണ് അറിയേണ്ടത്. ഇപ്പോഴിതാ മാത്യു ദേവസി ആയി മമ്മൂട്ടി സ്ക്രീനിൽ തകർത്താടുന്നതിനിടെ ആദ്യവാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. കഴിഞ്ഞ ദിവസം വരെ ആകെ ഇരുപത്തി മൂന്ന് ഷോകളാണ് ഏരീസ്പ്ലക്സിൽ നടന്നിരിക്കുന്നത്. ഇതിൽ നിന്നും കാതൽ നേടിയിരിക്കുന്നത് 16.25 ലക്ഷം ആണ്. 8685 അഡ്മിറ്റുകളാണ് ഉണ്ടായിരുന്നത്.
കളക്ഷൻ വിവരങ്ങൾ ഏരീസ് പ്ലസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്തത്. ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രത്തിൽ ജ്യോതിക ആണ് നായിക. മാത്യു ദേവസിയ്ക്കൊപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്തു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ റിലീസ് ചെയ്ത നാലാമത്തെ സിനിമ കൂടി ആയിരുന്നു കാതൽ. കണ്ണൂർ സ്ക്വാഡ്, നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മറ്റ് മൂന്ന് സിനിമകൾ.