Connect with us

കോരിത്തരിപ്പിൻ്റെ ഒന്നര മണിക്കൂറിൽ ജയിച്ചത് പോത്തോ മൃഗമായ മനുഷ്യനോ ? ചരിത്രം രചിച്ച് പെല്ലിശ്ശേരി !ജല്ലിക്കെട്ട് റിവ്യൂ !

Malayalam Movie Reviews

കോരിത്തരിപ്പിൻ്റെ ഒന്നര മണിക്കൂറിൽ ജയിച്ചത് പോത്തോ മൃഗമായ മനുഷ്യനോ ? ചരിത്രം രചിച്ച് പെല്ലിശ്ശേരി !ജല്ലിക്കെട്ട് റിവ്യൂ !

കോരിത്തരിപ്പിൻ്റെ ഒന്നര മണിക്കൂറിൽ ജയിച്ചത് പോത്തോ മൃഗമായ മനുഷ്യനോ ? ചരിത്രം രചിച്ച് പെല്ലിശ്ശേരി !ജല്ലിക്കെട്ട് റിവ്യൂ !

തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ തലക്കുള്ളിൽ ഒരു പെരുപ്പ് ! അല്ലെങ്കിൽ ഒരു മൂളൽ .. അതൊക്കെയായാണ് ഇന്ന് ജെല്ലിക്കെട്ട് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം പങ്കു വക്കാനുള്ളത് . ഗംഭീര ദൃശ്യവിരുന്നെന്നു അക്ഷരം തെറ്റാതെ പറയാം . പ്രതീക്ഷക്കുമപ്പുറം എന്ന് ആദ്യം തന്നെ പറയേണ്ടിയിരിക്കുന്നു. അണുവിട സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടിരിക്കുകയായിരുന്നു ഓരോ കാഴ്ച്ചക്കാരനും ലിജോജോസ് മാജിക്കിന് മുൻപിൽ. സിനിമയാണെന്ന് ബോധ്യം പോലും ഇല്ലാതെയാണ് പലരും ഇരുന്നതെന്നു തന്നെ പറയാം . മലയാള സിനിമ കണ്ടിട്ടില്ലാത്ത ഓരോനൊന്നര സിനിമ .. പ്രതീക്ഷ തെറ്റിച്ചില്ല ഈ ഒന്നരമണിക്കൂർ വിസ്മയം.

ഒറ്റയടിക്ക് ഒരു പോത്തോടിയ കഥ എന്ന് പറയാം. പക്ഷെ അതിനപ്പുറം ആ ഓട്ടത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പോകുന്നു. കശാപ്പ് ശാലയിൽ കൊണ്ട് വന്ന പോത്ത് വിരണ്ടു ഓടുന്നതും അതിനെ ചുറ്റി പറ്റിയുള്ള സംഭവങ്ങളും ആണ് പ്രമേയം . മൃഗത്തിന് പിന്നാലെ ഓടുന്ന മനുഷ്യനും അതിലും മൃഗീയസ്വഭാവമുള്ള ഒന്നായി മനുഷ്യന്റെ മാറ്റവും തുടങ്ങി ഒരു വല്ലാത്ത കഥ .

പ്രാകൃത ഗുഹാമനുഷ്യരിൽ നിന്നും പരിഷ്കരിക്കപ്പെട്ടു എന്ന് നമ്മൾ സ്വയം കരുതുംപോലും അത് സയൻസ് പുസ്തകത്താളുകളിൽ പരിവർത്തന ക്ലാസ്സുകളിൽ മാത്രമുള്ള സംഭവമാണെന്ന് മനസിലാക്കി തരികയാണ് ലിജോ ജോസ് പെല്ലിശ്ശേരി . നടന്മാരിലും മുകളേൽ ആണ് ലിജോയുടെ മേയ്ക്കിങ് . ചില ഹോളിവുഡ് സിനിമകളൊക്കെ കണ്ടിരിക്കുമ്പോൾ നമുക്ക് തോന്നും ഇതൊക്കെ എങ്ങനെ ഷൂട്ട് ചെയ്തെന്നു. അത്തരത്തിൽ ഒന്നാണ്‌ ജെല്ലിക്കെട്ട് . അഭിനേതാക്കളെക്കാൾ എടുത്ത് പറയേണ്ടത് പശ്ചാത്തല സംഗീതമാണ് . ഇതിലും മികച്ചത് ഇൻ മലയാള സിനിമയിൽ ഉണ്ടാകുമോ എന്ന് തന്നെ സംശയിക്കാം , അത്ര പെർഫെക്ഷൻ.
പ്രശാന്ത് പിള്ള കയ്യടി അർഹിക്കുന്നു .രംഗനാഥ് രവി ഓരോ സീനും എത്ര ശബ്ദങ്ങൾ ചേർത്താണ് ഒരുക്കിയിരിക്കുന്നതെന്ന് വേർതിരിച്ചറിയുന്നത് പ്രയാസം തന്നെ .

വിഷ്വൽസിലൂടെ പ്രേക്ഷകരോട് സംവാദക്കുകയാണ് ചിത്രം. രാത്രിയുടെ പാശ്ചാത്ത്ത്തിലാണ് കഥ പോകുന്നത് . ചെമ്പൻ വിനോദും ആന്റണി പെപ്പേയുമൊക്കെ ഗംഭീരമാക്കിയെങ്കിലും എടുത്ത് പറയാനുള്ളതും വേറിട്ട് നിൽക്കുന്നതും സാബുമോൻ അവതരിപ്പിച്ച കുട്ടച്ചൻ എന്ന കഥാപാത്രമാണ്. വളരെ കുറച്ച് മാത്രമേ അല്ലെങ്കിലും ഗംഭീരമാക്കിക്കളഞ്ഞു സാബുമോൻ . പെപ്പെ മികച്ചു നിന്നെങ്കിലും അങ്കമാലി ഡയറീസ് വിട്ടിറങ്ങിയിട്ടില്ല എന്ന് തോന്നിപോകും .

ഗംഭീര എഫ്ഫെക്ട്സ്ആണ് ചിത്രത്തിൽ. അതിനും മേലെ ഗിരീഷ് ജനാർദ്ദനൻ . എങ്ങനെ ഈ രംഗമൊക്കെ ഷൂട്ട് ചെയ്തെന്നു സംശയിച്ച് പോകും. തിയേറ്ററിൽ ഉയർന്ന കയ്യടികളിൽ ഏറ്റവും അർഹൻ ഗിരീഷ് തന്നെ. അവസാന പത്ത് മിനിറ്റ് കോരിത്തരിപ്പ് പോലും മാറാതെയാണ് പലരും കയ്യടിക്കാതെ ഇരുന്നു പോയത് . കണ്ടറിയേണ്ടതാണ് . ഇങ്ങനൊരു സിനിമ മലയാളത്തിൽ മുന്പുണ്ടായിട്ടില്ല ഇനിയുണ്ടാകുമോ എന്നും സംശയം . ലിജോ ജോസിനെ സംബന്ധിച്ച് അദ്ദേഹം ഒരു മജീഷ്യൻ ആണ്. ഓരോ സിനിമയുടെയും അയാൾ സ്വയം അപ്ഡേറ്റ് ചെയ്യപ്പെടുന്നു. പാൻ ന്ത്യൻ സിനിമ ലെവലിൽ മലയാള സിനിമയെ ഉയർത്തിക്കൊണ്ടു വരികയാണ് അദ്ദേഹം . മലയാള സിനിമയിൽ കുറഞ്ഞ കബജറ്റിനുള്ളിയിൽ ഇങ്ങനെയുള്ള സിനിമകളൊക്കെ വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഗംഭീരമെന്നല്ലാതെ എന്ത് പറയാൻ.

jallikattu review

More in Malayalam Movie Reviews

Trending