Connect with us

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ്

Actor

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ്

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്.

ഇപ്പോഴിതാ ചിത്രം വലിയ വിജയമാക്കിയതിൽ പ്രേക്ഷകരോട് ഒരുപാട് സ്നേഹമെന്ന് പറയുകയാണ് നടൻ. സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.

സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു. അതിനിടെ ദിലീപിനെ കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസനും സംസാരിച്ചു. താനാണ് ദിലീപിന്റെ ഏറ്റവും വലിയ ഫാൻ എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം.

ദിലീപിന്റേത് തിരിച്ചുവരവാണ് എന്നൊക്കെ ആളുകൾ പറയുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. അദ്ദേഹം അതിന് എവിടെയാണ് പോയത്. ഇവിടെ തന്നെ നിൽക്കുകയല്ലേ അദ്ദേഹം. ദിലീപേട്ടൻ മോശമായി അഭിനയിച്ച് മോശമാക്കിയ സിനിമ ഉണ്ടോ? പിന്നെന്തിനാണ് കംബാക്ക് എന്ന് പറയുന്നത്. ദിലീപേട്ടന്റെ എല്ലാ സിനിമകളും ഇവിടെ ചർച്ചയായിട്ടുണ്ട്. സിനിമ വളരെ സബ്ജക്ടീവാണ്. ചിലർക്ക് ഇഷ്ടപ്പെടും. ചിലർക്ക് ഇഷ്ടപ്പെടില്ല. തീയറ്റിൽ ഓടിയ ചില പടങ്ങൾ ഒടിടിയിൽ വരുമ്പോൾ മോശമാണെന്ന് പറയുന്നില്ലേ. ഓടാത്ത പടങ്ങൾ ഒടിടിയിൽ എത്തുമ്പോൾ നല്ലതാണെന്നും പറയുന്നുണ്ട്.

മാസ് ഓഡിയോൻസിലേക്ക് എത്തുമ്പോൾ മാത്രമാണ് സിനിമ സക്സസ് ആകുന്നത്. സിനിമ പലപ്പോഴും പാളിപ്പോകുന്നത് എക്സിക്യൂഷനിലാണ്. ദിലീപേട്ടൻ കാരണം ഒരുപടവും മോശമായിട്ടില്ല. എല്ലാം ഒത്തുചേർന്ന രീതിയിൽ ഒരു സിനിമ സംഭവിച്ചിട്ടില്ല. ഇന്നത്തെ കാലത്ത് സിനിമ തീയറ്ററിൽ ഓടണമെങ്കിൽ മികച്ച തീയറ്ററിക്കൽ അനുഭവം വേണം. അടുത്ത കാലത്ത് തീയറ്ററിൽ ഓടിയ മികച്ചൊരു കുടുംബ ചിത്രം പറയാൻ സാധിക്കുമോ? കഴിഞ്ഞ വർഷം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്ത എആർഎം ഇറങ്ങി. അങ്ങനെ വലിയ കാൻവാസിൽ വരുന്ന സിനിമകളേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുള്ളൂ. ഇന്ന് കുടുംബ ചിത്രങ്ങൾ വേണ്ടേ? ഭരതനാട്യം എന്ന ചിത്രം തീയറ്ററിൽ വിജയിച്ചില്ല പക്ഷെ ഒടിടിയിൽ വിജയച്ചില്ലേ?

കുഞ്ഞ് ചിത്രങ്ങളും ഇവിടെ സംഭവിക്കണ്ടേ? ഒരു മാസീവ് തീയറ്റർ എക്സ്പീരിയൻസ് കൊടുക്കുന്ന സിനിമയല്ല പ്രിൻസ് ആന്റ് ദി ഫാമിലി. എന്നിട്ടും ഈ വിജയം സാധ്യമായി. ദിലീപേട്ടന്റെ മാസീവ് സിനിമ വരാനിരിക്കുന്നത് ബബ്ബബ്ബ ആണ്. സിനിമയുടെ വലിപ്പമല്ല, കോണ്ടന്റ് ആണ് കാര്യം. തീയറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്ന, മാസീവ് സിനിമകളൊക്കെ ഇവിടെ ഓടുന്നുണ്ട്. അല്ലാതെ കുടുംബ ചിത്രങ്ങൾക്ക് ഇവിടെ എവിടെയാണ് സ്പേസ്. സത്യത്തിൽ കുടുംബത്തിന് വന്നിരുന്ന് കാണാൻ സാധിക്കുന്ന സിനിമ സംഭവിക്കുന്നില്ല.

വയലൻസും ത്രില്ലറും ആക്ഷൻ സിനിമകളുമൊക്കെ വേണം. പക്ഷെ കുടുംബചിത്രവും ഇവിടെ വേണ്ടേ? എന്റെ അമ്മയെ പോലുള്ളവരൊക്കെ തീയറ്ററിൽ പോകുമ്പോൾ കാണുന്നത് ദിലീപിന്റെ കംബാക്ക് അല്ല, നല്ല സിനിമയാണ്. അവർക്ക് മനസിലാവുന്ന സിനിമ കണ്ടു. ദിലീപേട്ടന്റെ ഫോർമുലയിൽ വരുന്ന അതേ ടെംപ്ലേറ്റിലുള്ള സിനിമയല്ല ഇത്. പക്ഷേ ദിലീപേട്ടൻ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല എന്നും ധ്യാൻ പറഞ്ഞു. തന്നെ കുറിച്ച് നല്ലത് പറയാനും ഇവിടെ ആളുകൾ ഉണ്ടല്ലോ എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾക്ക് ദിലീപിന്‌റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

ഏത് ഹീറോയ്ക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും. ഒരേ പോലെ തന്നെ പോയാൽ അതിനൊരു സാച്ചുറേഷൻ പോയന്റുണ്ടാകും. അവിടെ എത്തുമ്പോൾ എന്തായാലും ഇടിഞ്ഞു പൊളിഞ്ഞു വീഴും. പിന്നേയും ഒന്നിൽ നിന്നും തുടങ്ങണം. എല്ലാ ഭാഷയിലുള്ള സൂപ്പർ സ്റ്റാറുകളുടേയും അവസ്ഥ അത് തന്നെയാണ്. ഞങ്ങളുടെയൊക്കെ ഭാഗ്യം എന്തെന്നാൽ, എനിക്ക് 250 ദിവസം വരെ ഓടിയ സിനിമകൾ ഉണ്ടെന്നതാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് അത് എത്രത്തോളം കിട്ടുന്നുണ്ടെന്ന് പറയാനാകില്ല. ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ.

അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല. സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും. നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്.

അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നത്” എന്നാണ് ദിലീപ് പറയുന്നത്.

എന്റെ ജീവിതത്തിൽ ഇനി ഇയാൾ ഇല്ല എന്ന് പറഞ്ഞ് നിൽക്കുന്ന നിർണായകമായൊരു ഘട്ടത്തിലാണ് ദൈവമായിട്ട് രാമലീല എന്ന സിനിമ വരുന്നത്. ആ സിനിമയ്ക്ക് ഒരാളും അന്ന് വന്നില്ലായിരുന്നുവെങ്കിൽ ദിലീപ് എന്ന നടൻ അവിടെ ക്ലോസ്ഡ് ആണ്. അതിന് ശേഷവും ഞാൻ സിനിമകൾ ചെയ്തു. 150-ാമത്തെ സിനിമ റിലീസായിരിക്കുന്നു എന്നും ദീലീപ് പറയുന്നു. ഓരോ സമയത്തും, പുള്ളിയ്ക്ക് അറിയാം എവിടെയാണ് കൈ തരേണ്ടതെന്ന്. ആ കൈ ആയി വരുന്നത് പ്രേക്ഷകരാണ്.

ഞങ്ങളെ നിലനിർത്തുന്നത് പ്രേക്ഷകരുടേതാണ്. ഞങ്ങളുടെ ഫൈനൽ ജഡ്ജസ് അവരാണ്. ആരെന്ത് പറഞ്ഞാലും പ്രേക്ഷകരുടെ വിധിയുണ്ടെന്നും ദിലീപ് പറയുന്നു. തന്റെ സിനിമകളിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്ന കലാഭവൻ മണിയുടേയും കൊച്ചിൻ ഹനീഫയുടേയും വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹം ഓർക്കുന്നുണ്ട്. തീർച്ചയായും. മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്. മണി അത്രയും കഴിവുള്ള നടനായിരുന്നു. എനിക്ക് തോന്നുന്നത് മണിയെ ശരിക്കും ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഹനീഫിക്കയുടെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. അങ്ങനെ പോയവരെല്ലാം പ്രിയപ്പെട്ടവരാണ് എന്നാണ് ദിലീപ് പറയുന്നത്.

മാത്രമല്ല, 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്.

നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.

ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ഭഭബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ഭഭബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.

സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും. പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം എന്നും ദിലീപ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top