
Interviews
ബിലാലിന്റെ രണ്ടാം വരവിന്റെ ലക്ഷ്യം അതു തന്നെ !! അമൽ നീരദ് പറയുന്നു…
ബിലാലിന്റെ രണ്ടാം വരവിന്റെ ലക്ഷ്യം അതു തന്നെ !! അമൽ നീരദ് പറയുന്നു…

ബിലാലിന്റെ രണ്ടാം വരവിന്റെ ലക്ഷ്യം അതു തന്നെ !! അമൽ നീരദ് പറയുന്നു…
മമ്മൂട്ടിയും അമല്‍ നീരദും ഒരു പക്കാ മാസ്സ് കോമ്പിനേഷണനാണ്. ഇരുവരും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് ‘ബിഗ് ബി’യെന്ന സ്റ്റൈലൻ ചിത്രമാണ്. ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണെന്ന റിപ്പോർട്ട് കേരളക്കര ഒന്നാകെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.
അതും ബിലാലിന്റെ രണ്ടാം വരവിന് വഴിയൊരുക്കിയാണെന്ന് അറിഞ്ഞപ്പോൾ ആവേശം കടലുപോലായി. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പ്രേക്ഷകരുമായി പങ്കു വെയ്ക്കുകയാണ് അമൽ നീരദ്. തിരക്കഥയില്‍ നൂറുശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ താന്‍ ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്ന് ചിത്രഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ തിരക്കഥാ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതില്‍ നൂറ് ശതമാനം സംതൃപ്തി ലഭിച്ചാല്‍ മാത്രമേ ബിലാലിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളു. എന്തായാലും 2019ല്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമൽ നീരദ് പറയുന്നു.
ഉണ്ണി ആര് തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും. ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും ‘ബിലാൽ’ എന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.
Amal Neerad about Mammootty’s Bilal
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...