Connect with us

എനിക്ക് പ്രണയം തോന്നിയത് അയാളോട് മാത്രം !! റഹ്മാനുമായുള്ള ഗോസിപ്പുകളെ കുറിച്ച് രോഹിണി മനസ്സ് തുറക്കുന്നു…

Interviews

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യയിലെ ഏറ്റവുമധികം വിജയ സിനിമകളിൽ ഒന്നിച്ചഭിനയിച്ച താര ജോഡികളാണ് റഹ്മാനും രോഹിണിയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. രോഹിണി ഏറ്റവുമധികം ഗോസിപ്പുകള്‍ കേട്ടിട്ടുള്ളതും റഹ്മാന്റെ പേരുമായി ചേര്‍ത്തായിരുന്നു. എന്നാൽ രോഹിണി വിവാഹം കഴിച്ചതാകട്ടെ നടൻ രഘുവരനെയും.

തനിക്ക് പ്രണയം തോന്നിയിട്ടുള്ള ഒരേ ഒരാൾ രഘുവരൻ മാത്രമാണെന്നാണ് രോഹിണി പറയുന്നത്. ഒരു ചാനല്‍ പരിപാടിയിലാണ് രോഹിണി തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നത്. രഘുവരനെ പ്രണയിച്ച രോഹിണി പിന്നീട് അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ആ താരദമ്പതികള്‍ 2004ൽ വേർപിരിയുകയായിരുന്നു.

രോഹിണിയുമായി വേര്‍പിരിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം 2008ല്‍ രഘുവരന്‍ മരണമടഞ്ഞു. താരദമ്പതികള്‍ക്ക് ഒരു മകനുണ്ട് റിഷി വരന്‍. രഘുവരനുമായി വേര്‍പിരിഞ്ഞ ശേഷം എന്തുകൊണ്ട് മറ്റൊരു വിവാഹത്തിന് ശ്രമിച്ചില്ലെന്ന ചോദ്യത്തിനും രോഹിണി മറുപടി പറഞ്ഞു.

“എനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തില്‍ അമ്മ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ അത് റിഷിയെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഭയമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ആരുമില്ല. നല്ല സ്വാതന്ത്ര്യമുണ്ട്. രണ്ടു പേരെയും നോക്കിക്കോളാം എന്ന് പറഞ്ഞ് ഒരാളും വന്നതുമില്ല.”  -രോഹിണി പറഞ്ഞു.

Rohini about actor Rahman

More in Interviews

Trending

Recent

To Top