
Interviews
ചിരഞ്ജീവി എന്നെ കൊണ്ടുപോകാൻ ആളിനെ വിട്ടു; പക്ഷെ ഞാൻ പേടിച്ചോടി !! സംവിധായകൻ സിദ്ധീഖ് പറയുന്നു…
ചിരഞ്ജീവി എന്നെ കൊണ്ടുപോകാൻ ആളിനെ വിട്ടു; പക്ഷെ ഞാൻ പേടിച്ചോടി !! സംവിധായകൻ സിദ്ധീഖ് പറയുന്നു…

ചിരഞ്ജീവി എന്നെ കൊണ്ടുപോകാൻ ആളിനെ വിട്ടു; പക്ഷെ ഞാൻ പേടിച്ചോടി !! സംവിധായകൻ സിദ്ധീഖ് പറയുന്നു…
മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ഏറെ പ്രശസ്തനായ സംവിധായകനാണ് സിദ്ധിഖ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സിനിമകൾ ചെയ്തിട്ടുള്ള സിദ്ധീഖിന്, എല്ലാ ഭാഷകളിലും ഹിറ്റുകളുമുണ്ട്. സല്മാന് ഖാനെ നായകനാക്കി ബോളിവുഡില്‍ ഒരുക്കിയ ബോഡിഗാർഡ് വലിയ തരംഗം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറി.
അന്യഭാഷകളില്‍ സിനിമ ചെയ്യാന്‍ പോകാന്‍ ആദ്യനാളുകളില്‍ ഭയമുണ്ടായിരുന്നതായി സിദ്ധിഖ് വെളിപ്പെടുത്തുന്നു. ഹിറ്റ്ലര്‍ സിനിമ കണ്ടിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് ആ ചിത്രം തെലുങ്കില്‍ എടുക്കണമെന്ന് ആഗ്രഹം തോന്നുകയും മലയാളത്തിലെ അതേ സംവിധായകനെ തന്നെ ഇവിടെ എത്തിക്കണമെന്ന് അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നെ അന്വേഷിച്ച് അവര്‍ കേരളത്തില്‍ എത്തിയപ്പോള്‍ അവര്‍ വരുന്നത് മനസിലാക്കി താൻ അടുത്തുള്ള ജംഗ്ഷനില്‍ പോയി ഒളിച്ചു നിന്നുവെന്നാണ് സിദ്ധീഖ് പറഞ്ഞത്. അത്രയ്ക്ക് ഭയമായിരുന്നുവത്രെ അദ്ദേഹത്തിന് മറ്റു ഭാഷകളില്‍ പോയി സിനിമ ചെയ്യാന്‍. കാരണം സീനുകളിൽ ഭയങ്കര ഇന്‍വോള്‍വ്മെന്റ് ഉള്ള സംവിധായകനാണ് സിദ്ധീഖ്. അപ്പോള്‍ എനിക്ക് ഭാഷ നന്നായി വശമില്ലെങ്കിൽ അത്രയും ഇന്‍വോള്‍വ് ചെയ്യാന്‍ കഴിയുമോ എന്ന പേടിയാണെന്നും സിദ്ധീഖ് പറഞ്ഞു.
Director Sidheek about his experience
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...