Connect with us

മുഖ്യമന്ത്രിയെ നേരിൽ കണ്ട് വയനാടിനായുള്ള തുക കൈമാറി നടൻ ചിരഞ്ജീവി

Actor

മുഖ്യമന്ത്രിയെ നേരിൽ കണ്ട് വയനാടിനായുള്ള തുക കൈമാറി നടൻ ചിരഞ്ജീവി

മുഖ്യമന്ത്രിയെ നേരിൽ കണ്ട് വയനാടിനായുള്ള തുക കൈമാറി നടൻ ചിരഞ്ജീവി

പ്രേക്ഷകർക്കേറെ സുപരിചിതനായ തെലുങ്ക് നടനാണ് ചിരഞ്ജീവി. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകനും നടനുമായ രാം ചരൺ തേജയും ചേർന്ന് വയനാടിനായി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ തുക കൈമാറാൻ കേരളത്തിലേയ്ക്ക് നേരിട്ട് എത്തിയിരിക്കുകയാണ് നടൻ.

പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്നും ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നുവെന്നും വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. ഈ വേളയിലാണ് മകനും താനും ഒരു കോടി രൂപ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചതും. കേരളത്തിന് പുറത്ത് നിന്നും നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങുമായി എത്തിയിരുന്നത്. അല്ലു അർജുൻ, വിക്രം, കമൽ ഹാസൻ,സൂര്യ, ജ്യോതിക, പ്രഭാസ്, കാർത്തി എന്ന് തുടങ്ങി നിരവധി പേരാണ് സഹായം നൽകിയത്.

അതേസമയം, ഉരുൾപൊട്ടി പതിനൊന്നാം നാളായ ഇന്ന് രക്ഷാപ്രവർത്തർ കൂടുതൽ മൃ തദേഹങ്ങൾ കണ്ടെത്തി. ഇന്ന് മൂന്ന് മൃ തദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത്. സൂചിപ്പാറ-കാന്തൻപാറ ഭാഗത്ത് നിന്നാണ് നാല് മൃ തദേഹങ്ങൾ കണ്ടെത്തിയത്. സന്നദ്ധപ്രവർത്തകരപും രക്ഷാദൗത്യ സംഘവും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്.

വനമേഖലയിൽ നിന്നാണ് മൃ തദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയവയിൽ ഒരു മൃ തദേഹത്തിന്റെ കാൽ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. മൃ തദേഹങ്ങൽ ജീ ർണിച്ച നിലയിലാണ്. ദുർഘടമായ മേഖലയിൽ നിന്ന് കണ്ടെത്തിയ മൃ തദേഹങ്ങളാണിത്.

More in Actor

Trending