സംയുക്തക്ക് സിനിമയില്‍ അഭിനയിക്കാന്‍ എന്റെ സമ്മതം എന്തിനാ ?! അവള്‍ക്ക് സിനിമയുണ്ടേൽ എനിക്ക് വീട്ടിലിരിക്കാമല്ലോ !! ബിജു മേനോന്‍ പറയുന്നു….
ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയ നായിക സംയുക്ത വര്‍മ്മയുടെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെക്കുറിച്ച് പല തരത്തിലുമുള്ള വാർത്തകളാണ് ഓൺലൈൻ ചാനലുകളിലൂടെയും മറ്റും പ്രചരിക്കുന്നത്. ബിജുമേനോന് ഈ കാര്യത്തിൽ താല്പര്യമില്ല എന്നുള്ള തരത്തിലുള്ള വാർത്തകളും ഇതിനോടനുബന്ധിച്ച് പ്രചരിച്ചിരുന്നു.
എന്നാൽ ഇത് സത്യമല്ല എന്നാണ് ബിജുമേനോൻ പറയുന്നത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിജുമേനോനോട് സംയുക്തയുടെ രണ്ടാം വരവിനെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു.
“സംയുക്തക്ക് സിനിമയില്‍ അഭിനയിക്കാന്‍ എന്റെ സമ്മതം എന്തിനാ ?! എന്റെ നായികായി തന്നെ അഭിനയിക്കാന്‍ സംയുക്തയെ ഒരുപാട് സംവിധായകർ വിളിച്ചതാണ്. പക്ഷെ വന്നില്ല, നല്ല കഥാപാത്രമുണ്ടെങ്കില്‍ ആര്‍ക്കും വിളിക്കാം. വരാം, വരാതിരിക്കാം അത് അവരുടെ സ്വാതന്ത്ര്യമാണ്, എനിക്ക് സന്തോഷമേയുള്ളൂ. മാത്രമല്ല, തുടരെ തുടരെ അവൾക്ക് സിനിമ കിട്ടുകയാണെങ്കില്‍ എനിക്ക് കുറച്ചു വിശ്രമിക്കാമല്ലോ. – ബിജു മേനോന്‍ പറയുന്നു.
മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബിജു മേനോന്‍- സംയുക്ത താരജോഡികള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പിന്നീട പ്രണയത്തിലായ ഇവർ വിവാഹം കഴിക്കുകയായിരുന്നു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....