Connect with us

ചിത്രം കാണാൻ പോയ നിർമ്മാതാവിനോട് ആളറിയാതെ പടം കൊള്ളില്ലെന്ന് തിയറ്റർ ഉടമകൾ: സിനിമ മാഫിയയുടെ ക്രൂരത വെളിപ്പെടുത്തി സൂപ്പർ ഹിറ്റ് സംവിധായകൻ!

Interviews

ചിത്രം കാണാൻ പോയ നിർമ്മാതാവിനോട് ആളറിയാതെ പടം കൊള്ളില്ലെന്ന് തിയറ്റർ ഉടമകൾ: സിനിമ മാഫിയയുടെ ക്രൂരത വെളിപ്പെടുത്തി സൂപ്പർ ഹിറ്റ് സംവിധായകൻ!

ചിത്രം കാണാൻ പോയ നിർമ്മാതാവിനോട് ആളറിയാതെ പടം കൊള്ളില്ലെന്ന് തിയറ്റർ ഉടമകൾ: സിനിമ മാഫിയയുടെ ക്രൂരത വെളിപ്പെടുത്തി സൂപ്പർ ഹിറ്റ് സംവിധായകൻ!

ചിത്രം കാണാൻ പോയ നിർമ്മാതാവിനോട് ആളറിയാതെ പടം കൊള്ളില്ലെന്ന് തിയറ്റർ ഉടമകൾ: സിനിമ മാഫിയയുടെ ക്രൂരത വെളിപ്പെടുത്തി സൂപ്പർ ഹിറ്റ് സംവിധായകൻ!

 

വെറുതെ മാഫിയ എന്നൊന്നും വിളിച്ചാൽ പോരാ ഇക്കൂട്ടരെ. അവർക്ക്‌ വിധേയപ്പെട്ട്‌ നിൽക്കുന്നവർക്കേ ഇവിടെ താരങ്ങളുടെ തീ​‍യതി മുതൽ തീയറ്റർ വരെ കിട്ടു. 1988 ൽ മാമലകൾക്കപ്പുറത്ത്‌ എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തോടെ തുടങ്ങിയതാണ്‌ അലി അക്ബറിന്റെ സിനിമാ ജീവിതം. ജഗതിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ജൂനിയർ മാൻഡ്രേക്ക്‌ ടെലിവിഷനിൽ വരുമ്പോൾ ഇന്നും നിറയെ ആസ്വാദകരാണ്‌.പതിനാറോളം ചിത്രങ്ങളാണ്‌ അലി അക്ബറിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തിയത്‌. എന്നിട്ടും ഇന്നദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന്‌ അന്വേഷിക്കുന്നവരുണ്ട്‌ എന്നതാണ്‌ സത്യം.

ഞാൻ വീട്ടിൽ ചെന്നു കണ്ട്‌ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ‘എന്നെക്കൊണ്ട്‌ നീ പുലിവാല്‌ പിടിക്കണ്ട. പോയി മറ്റു വല്ലവരേയും അഭിനയിപ്പിച്ചിച്ച്‌ സിനിമ തിയേറിലെത്തിക്കാൻ നോക്ക്‌ എന്നായിരുന്നു തിലകൻ ചേട്ടന്റെ ഉപദേശം. എന്നാൽ തിലകൻ ചേട്ടനില്ലാതെ അച്ഛൻ എന്ന സിനിമയില്ല എന്ന തന്റെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു. അന്ന്‌ മുതൽ തനിക്ക്‌ മലയാള സിനിമയിൽ അപ്രഖ്യാപിത വിലക്കായെന്നും അലി അക്ബർ പറഞ്ഞു.

ആദ്യം എന്നോട്‌ സഹകരിച്ചിരുന്ന സാങ്കേതിക വിദഗ്ധരെയും നടീ നടന്മാരെയുമൊക്കെ പുതിയ സിനിമയിൽ സഹകരിപ്പിക്കാതെ അകറ്റി. ഞാൻ പുതുമുഖങ്ങളെ വച്ച്‌ പടം തീർത്തപ്പോൾ പിന്നെ തിയറ്റർ കിട്ടാതാക്കി. തരാമെന്നേറ്റിരുന്ന 11 തിയറ്ററുകൾ ഭീഷണി കാരണം പിന്മാറി. കെ എസ്‌ എഫ്‌ ഡി സി പാക്കേജിൽ ചെയ്ത സിനിമയായതു കൊണ്ട്‌ മാത്രം മൂന്ന്‌ തിയറ്ററുകൾ കിട്ടി. എന്നാൽ പടം കാണാൻ പോയ നിർമ്മാതാവ്‌ കൂടിയായ ലൂസിയാമ്മയോട്‌ പാർക്കിങ്ങ്‌ സ്റ്റാൻഡിലും മറ്റും വെച്ച്‌ പടം കൊള്ളില്ലെന്ന്‌ മുന്നറിയിപ്പ്‌ നൽകി. താരാരാധകർ മാത്രമല്ല സിനിമാ സംഘടനകൾ ഒന്നാകെ ആ സിനിമയ്ക്കെതിരെ പണിയെടുത്തു.

വീണ്ടും തിലകനെ വെച്ച്‌ 2011 ൽ ഐഡിയൽ കപ്പിൾ എന്ന സിനിമയെടുത്തപ്പോൾ തനിക്ക്‌ ശിക്ഷയായി ഫെഫ്ക വിലക്കും സസ്പെൻഷനും അടിച്ചു തന്നു. മൂന്നു മാസത്തേക്കായിരുന്നു ബി ഉണ്ണികൃഷ്ണൻ ഒപ്പിട്ട്‌ കടലാസടിച്ചു തന്നത്‌. തിലകൻ ചേട്ടനെ മാറ്റില്ല എന്ന തീരുമാനത്തിൽ ഞാൻ ഉറച്ച്‌ നിന്നതോടെ എന്നെ ഓഫീസിലേക്ക്‌ വിളിച്ചു വരുത്തി മാപ്പ്‌ പറയണമെന്ന ആവശ്യം ഉന്നയിച്ചു. അത്‌ നടക്കില്ലെന്നായപ്പോൾ എന്റെ മേൽ കൈവയ്ക്കും എന്ന നിലയിലെത്തി. തല്ല്‌ ജനങ്ങൾക്ക്‌ മുന്നിൽ വച്ച്‌ മതി എന്ന്‌ പറഞ്ഞ്‌ അന്ന്‌ ഞാൻ ഫെഫ്കയിൽ നിന്നും പടിയിറങ്ങിയതാണ്‌. തിലകൻ ചേട്ടൻ മരിച്ചിട്ടും അവർ തിരിച്ചെടുക്കാത്തത്‌ പോലെ എന്നെ ജീവിച്ചിരിക്കെ വിലക്കിന്റെ രക്തസാക്ഷിയാക്കി.

ഇപ്പോഴത്തെ മാറ്റങ്ങളിൽ എനിക്ക്‌ പ്രതീക്ഷയുണ്ട്‌. ഒരു പക്ഷേ ഡബ്ള്യുസിസി അഴിച്ചു വിട്ട ഈ കാറ്റിൽ മാഫിയ സാമ്രാജ്യങ്ങൾ കടപുഴകി വീഴുകയാണെങ്കിൽ ഞാൻ തിരിച്ചു വരും. അലി അക്ബർ കൂട്ടിച്ചേർത്തു.

കടപ്പാട്: മാതൃഭൂമി

More in Interviews

Trending