Connect with us

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജു മേനോനും സംയുക്താ വര്‍മയും

Actress

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജു മേനോനും സംയുക്താ വര്‍മയും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജു മേനോനും സംയുക്താ വര്‍മയും

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ബിജു മേനോനും സംയുക്താ വര്‍മയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്. വളരെ വിരളമായി മാത്രമേ ദമ്പതികള്‍ ഒന്നിച്ച് പൊതുസ്ഥലങ്ങളില്‍ എത്താറുള്ളൂ. സാരിയില്‍ കേരളത്തനിമയോടെയാണ് സംയുക്ത എത്തിയത്. വെള്ളമുണ്ടും നേരിയതുമാണ് ബിജു മേനോന്റെ വേഷം.

ചുറ്റും കൂടിയ മാധ്യമങ്ങള്‍ക്കു നേരെ പുഞ്ചിരി തൂകാനും ബിജുവും സംയുക്തയും മറന്നില്ല. തൃശൂര്‍ സ്വദേശിയായ സംയുക്ത തൃശൂര്‍ കേരള വര്‍മ കോളജില്‍ പഠിക്കുമ്പോഴാണ് ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

നാലുവര്‍ഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷം കുടുംബിനിയായി മാറിയ സംയുക്ത യോഗ പഠിക്കുകയും യോഗ പരിശീലകയായി മാറുകയും ചെയ്തിരുന്നു.

അതേ,മയം, ‘തുണ്ട്’ എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. ‘നടന്ന സംഭവം’, ‘തലവന്‍’ എന്നിവയാണ് നടന്റെ പുതിയ റിലീസുകള്‍.

More in Actress

Trending