ആട്ടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകൻ ആണ് ആനന്ദ് ഏകർഷി. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട പ്രണയ സിനിമകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ. ലോകത്തിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ലൗ സ്റ്റോറി മോഹൻലാൽ നായകനായ തൂവാനത്തുമ്പികളാണെന്നാണ് അദ്ദേഹം പറയുന്നത്.
ലോകത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ലൗ സ്റ്റോറിയാണ് തൂവാനത്തുമ്പികൾ. ലോകത്ത് പലരും ഒരുപാട് ഇന്റർനാഷണൽ ഫിലിംസിനെ കുറിച്ച് സംസാരിക്കാറുണ്ട്. ബിഫോർ സൺ സെറ്റ്, എറ്റേർണൽ സൺഷൈൻ ഓഫ് ദി സ്‌പോട്ട്‌ലെസ് മൈൻഡ്, നോട്ട്ബുക്ക് തുടങ്ങിയ സിനിമകൾ പോലെ ഒരുപാട് സിനിമകളെ കുറിച്ച് പ്രേക്ഷകർ സംസാരിക്കാറുണ്ട്.
ആ സിനിമകളൊക്കെ ആഘോഷിക്കുമ്പോഴും ഇപ്പോഴും തോന്നാറുണ്ട് പത്മരാജൻ സാറിന്റെ സിനിമകളെ കുറിച്ച് ലോകത്ത് ഇനിയും പറയാനിരിക്കുന്നതേയുള്ളൂവെന്ന്. കാരണം തൂവാനത്തുമ്പികൾ പോലൊരു ലൗ സ്റ്റോറി ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞാൻ ഒട്ടും അതിശയോക്തി ഇല്ലാതെ പറയുകയാണ്.
ഞാൻ ഒരു 200 തവണയെങ്കിലും ആ സിനിമ കണ്ടിട്ടുണ്ട്. എനിക്കതൊരു ബൈബിൾ പോലെയാണ്. ഒരു സിനിമ വിദ്യാർത്ഥി എന്ന നിലയിലാണ് ഞാൻ പറയുന്നത് എന്നും ആനന്ദ് ഏകർഷി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികൾ. പത്മരാജൻ സംവിധാനം ചെയ്ത് 1987ൽ റിലീസായ ചിത്രത്തിൽ മോഹൻലാൽ, സുമലത, പാർവതി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ഇതിലെ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന ഒന്നാണ്.
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര...
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...