Connect with us

ശരണം വിളിക്കൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസിലാകൂ; ശബരിമല ദർശനം നടത്തി ​ഗിന്നസ് പക്രു

Malayalam

ശരണം വിളിക്കൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസിലാകൂ; ശബരിമല ദർശനം നടത്തി ​ഗിന്നസ് പക്രു

ശരണം വിളിക്കൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസിലാകൂ; ശബരിമല ദർശനം നടത്തി ​ഗിന്നസ് പക്രു

മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ താരത്തിനായി. ഇപ്പോഴിതാ ശബരിമലയിൽ ദർശനം നടത്തിയിരിക്കുകയാണ് നടൻ. ഇത് എട്ടാം തവണയാണ് അദ്ദേഹം മല ചവിട്ടുന്നത്. ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവർക്ക് ആയുഷ്‌കാലം മുഴുവൻ ആ ഊർജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസിൽ. ആ സമയം മറ്റൊന്നും മനസിൽ വരില്ല. ശരണം വിളിക്കൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസിലാകൂ. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് ഓരോ പോയൻറിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ചു ദൂരം കൂടെയുണ്ടായിരുന്നവർ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘പവിത്രം ശബരിമല’യുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് സ്ഥലത്ത്‌ വരുത്തിയത്.

അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും താരം ഓർമിപ്പിച്ചു. ദർശന ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചിരുന്നു.

More in Malayalam

Trending

Recent

To Top