Movies
മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ‘കാതൽ -ദി കോറി’ന്!
മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ‘കാതൽ -ദി കോറി’ന്!
Published on
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു കാതൽ ദി കോർ. സിനിമ കൈകാര്യം ചെയ്ത പ്രമേയത്തിനൊപ്പം തന്നെ മമ്മൂട്ടിയടക്കമുള്ളവരുടെ പ്രകടനത്തിനും കൈയ്യടികൾ നേടിയിരുന്നു. നടി ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേയ്ക്ക് എത്തുന്നതെന്നുള്ള പ്രത്യേകതയും ഉണ്ടായിരുന്നു.
ഇപ്പോഴിതാ 2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് “കാതൽ -ദി കോർ”. മമ്മൂട്ടി കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, മമ്മൂക്കയുടെ പേഴ്സണൽ മേക്കപ്പ്മാനുമായ ശ്രീ ജോർജ് സെബാസ്റ്റ്യനും ചിത്രത്തിന്റെ സംവിധായകൻ ശ്രീ. ജിയോ ബേബിയും കൊച്ചിയിൽ വെച്ച് അവാർഡ് സ്വീകരിച്ചു.
ചലച്ചിത്ര നിർമ്മാതാവും JAYCEY ഫൗണ്ടേഷന്റെ ചെയർമാനുമായ J J കുറ്റികാടിൽ നിന്നുമാണ് പുരസ്കാരം സ്വീകരിച്ചത്. ചടങ്ങിൽ ഇസ്മയിൽ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാർ, ജോഷി എബ്രഹാം, പ്രാർത്ഥന സുനിൽ എന്നിവർ പങ്കെടുത്തിരുന്നു.
സ്വവ ർഗാനുരാഗത്തെ കുറിച്ച് സംസാരിച്ച ചിത്രം ഏറെ വിവാദങ്ങളും വിമർശനങ്ങളും ക്ഷണിച്ച് വരുത്തിയിരുന്നു. കാതൽ എന്ന സിനിമയ്ക്ക് തിരഞ്ഞെടുത്ത വിഷയം വിപ്ലവകരമായ വിഷയം തന്നെയാണ് എന്നാണ് ചിത്ര്തതിന്റെ സംവിധായകൻ ജിയോ ബേബി പറഞ്ഞിരുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്നതോ കേട്ടതോ ആയ വിഷയങ്ങൾ അല്ല സിനിമയിൽ ഉള്ളത്.
കാതൽ എന്നാൽ മലയാളത്തിൽ വളരെ അധികം പ്രയോഗിക്കുന്ന വാക്കാണ്. കാതൽ എന്നാൽ ഉൾക്കാമ്പ് എന്നതാണ് ഉദ്ദേശിക്കുന്നത്. ആ വാക്ക് ഒരിക്കലും അന്യമായ വാക്കല്ല. കാതൽ എന്ന വാക്ക് മലയാളികൾ ഉപയോഗിക്കുന്നത് തന്നെയാണ്. പക്ഷേ അർത്ഥ വ്യത്യാസം ഉണ്ട്. കാതൽ എന്നത് തമിഴിൽ പ്രണയം എന്നാണ്.
കാതൽ എന്ന് മലയാളത്തിലും അതേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. ആദ്യം ഈ പേര് വേണോ എന്നാലോചിച്ചിരുന്നു. പക്ഷെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്തു പോകെ അതാണ് ഏറ്റവും അനുയോജ്യം എന്ന് തോന്നിയത്.
മമ്മൂക്കയുടെ അടുത്തേക്ക് എങ്ങനെ എത്തും എന്നത് കൺഫ്യൂഷൻ ഉണ്ടായിരുന്നുവെങ്കിലും മമ്മൂക്ക തന്നെയായിരിക്കും ഈ കഥാപാത്രത്തിന് മികച്ചത് എന്ന് ഞാൻ പറഞ്ഞിരുന്നു എന്നും ജിയോ ബേബി പറഞ്ഞിരുന്നു.
ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” യുടെ പ്രത്യേക പ്രദർശനം പാർലമെൻ്റിൽ നടക്കും. ഫെബ്രുവരി 15...
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ....
മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ പുറത്തെത്തി റെക്കോർഡുകൾ തകർത്ത ചിത്രമാണ് വല്യേട്ടൻ. കഴിഞ്ഞ വർഷം നവംബർ 29 ന് ചിത്രം 4 കെ...
ഉണ്ണി മുകുന്ദൻ നായകനായി എത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു മാർക്കോ. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇത് സംബന്ധിച്ച...
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന് തുടക്കമിട്ടു. മലയാള സിനിമയിലെ...